കഫക്കെട്ട് ഉണ്ടാവുക എന്നുള്ളത് ഒരു സർവ്വസാധാരണമായ കാര്യമാണ്. കാലാവസ്ഥയുള്ള വ്യതിയാനം കൊണ്ട് ഏതെങ്കിലും തരത്തിലുള്ള പൊടിപടലങ്ങളുടെ അലർജി കൊണ്ട് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഒപ്പം തന്നെ കഫക്കെട്ടും ചുമയും ഉണ്ടാകാറുണ്ട്. ചിലർക്ക് പനി വരുമ്പോൾ അതിനോടൊപ്പം തന്നെ കഫക്കെട്ട് ചുമ എന്നിവ ഉണ്ടാകാം.
എന്നാൽ പനി മാറിയാലും ഇത് വിട്ടുമാറാതെ നിങ്ങളെ പിന്തുടരും. നിങ്ങൾക്ക് ഇത്ര അവസ്ഥ ഉണ്ടാകുമ്പോൾ സാധാരണയായി പണ്ടുകാലമുതൽ ചെയ്തു എന്ന് ഒരു മാർഗ്ഗമാണ് ആവി പിടിക്കുക എന്നുള്ളത്. എന്നാൽ തുടർച്ചയായി ഒരുപാട് കാലം നീണ്ടുനിൽക്കുന്ന രീതിയിലുള്ള കഫക്കെട്ടും, തലയിലും നെഞ്ചിലും കഫം കെട്ടിനിൽക്കുന്ന അവസ്ഥയും ചുമയും ഉണ്ടെങ്കിൽ നിങ്ങൾക്ക് ആവി പിടിക്കുമ്പോൾ ഇതിൽ ചില വസ്തുക്കൾ.
ചേർക്കാം. ഒരു കോട്ടൻ തുണിയിലേക്ക് ഒരു ടീസ്പൂൺ കുരുമുളകും, ഒരു ടീസ്പൂൺ അളവിൽ തന്നെ കറുകപ്പട്ടയും, മൂന്നോ നാലോ ഗ്രാമ്പു ചേർത്ത്, 5 തുളസി ഇല കൂടിയിട്ട്, അല്പം മഞ്ഞൾപൊടി കൂടി ചേർത്ത് കിഴികെട്ടി ആവി പിടിക്കുന്ന വെള്ളത്തിൽ ഇടാം. ഇങ്ങനെ ആവി പിടിച്ചാൽ തീർച്ചയായും കഫക്കെട്ടിനും നല്ല ശമനം ഉണ്ടാകും. ഒപ്പം ദിവസവും രാവിലെ 5 മില്ലിയോളം ആടലോടകത്തിന്റെ നീര് പിഴിഞ്ഞെടുത്ത്.
കുടിക്കണം. ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് ഈ ആടലോടകം. ചെറിയ ആടലോടകത്തിന്റെ നാലോ അഞ്ചോ ഇല എടുത്ത് വാട്ടി പിഴിഞ്ഞ് ഇതിന്റെ നീര് വെറും വയറ്റിൽ കുടിക്കുന്നത് കഫക്കെട്ട് പൂർണമായും അലിഞ്ഞു പോകാൻ സഹായിക്കും. നിങ്ങൾക്കും എത്ര വലിയ കഫക്കെട്ട് ആണെങ്കിലും ഇനി വിഷമിക്കേണ്ട.