ഫാറ്റി ലിവറിനെ ഇനി ഭയക്കേണ്ട. വെറുതെ കിടക്കുന്ന ഇത് തോരൻ വെച്ച് കഴിച്ചാൽ മതി.

ആദ്യകാലത്തെതുപോലല്ല ഇന്ന് ഒരുപാട് ആളുകളെ കാണപ്പെടുന്ന ഒരു രോഗാവസ്ഥ ആണ് ഫാറ്റി ലിവർ. എന്നാൽ ഈ ഫാറ്റി ലിവർ എന്ന അവസ്ഥ ഏതെങ്കിലും ഒരു അൾട്രാസൗണ്ട് സ്കാനിങ് ചെയ്യുന്ന സമയത്ത് ആയിരിക്കും കണ്ടുപിടിക്കുക. മിക്കവാറും ആളുകളെല്ലാം തന്നെ ഇതിനെ അത്ര കാര്യമായി പരിഗണിക്കാത്തത് കൊണ്ട് തന്നെ ഇതിന്റെ തീവ്രത വർദ്ധിച്ചു ലിവർ കൂടുതൽ രോഗാവസ്ഥയിലേക്ക് എത്തുമ്പോഴായിരിക്കും ഇതിനായി ചികിത്സയും വരുന്നു എല്ലാം ചെയ്തു തുടങ്ങുക.

   

നിങ്ങൾക്ക് ഫാറ്റി ലിവർ എന്ന അവസ്ഥ കാണുന്നുണ്ടെങ്കിൽ ഇതിനെ ഒരിക്കലും നിസ്സാരമായി കരുതരുത്. കാരണം നിങ്ങളുടെ ലിവറിന്റെ ആരോഗ്യത്തെ പൂർണ്ണമായും നശിപ്പിക്കാനും ലിവർ പ്രവർത്തനരഹിതമാകുന്നതിനും നിങ്ങളുടെ ജീവനെ ആപത്തുണ്ടാകുന്നതിനും കാരണമായി തീരും. ലിവർ എന്ന അവസ്ഥയ്ക്ക് ലക്ഷണങ്ങൾ വളരെ കുറവാണ് എന്നതുകൊണ്ട് മിക്കവരും ഇതിനെ തിരിച്ചറിയാൻ വൈകി പോകുന്നു. ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായി വരുന്ന പിത്തരസം ഉല്പാദിപ്പിക്കപ്പെടുന്നത് കരളിൽ വച്ചാണ്.

അതുപോലെതന്നെ ശരീരത്തിന് ആവശ്യമായ പല ഹോർമോണുകളുടെയും നിയന്ത്രണവും കരളിൽ നടക്കുന്നു. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഉള്ള കൊഴുപ്പിന് ഏറ്റവും അധികമായി ആഗിരണം ചെയ്യുന്നത് കരളിലേക്കാണ്. അതുകൊണ്ടുതന്നെ കരൾ വളരെ പെട്ടെന്ന് തന്നെ പണിമുടക്കാനുള്ള സാധ്യത ഉണ്ട്.

ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ നിങ്ങളുടെ ജീവിത ശൈലിയിൽ ഉൾപ്പെടുത്തുകയും, അമിതമായ കൊഴുപ്പ് മധുരം മൈദ വെളുത്ത അരി എന്നിവ ഉപേക്ഷിക്കുകയും ചെയ്യുക. നിങ്ങളുടെ വീട്ടിൽ വാഴപ്പിണ്ടി കറിവെച്ച് ഉപയോഗിക്കാറുണ്ടോ എങ്കിൽ ഇത് കരളിന്റെ ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ്. ഒരുപാട് ആരോഗ്യ ഗുണങ്ങളാണ് പ്രകൃതിയിൽ നിന്നും ഉള്ള ഈ വസ്തുക്കൾ നമുക്ക് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *