മിക്കവാറും ആളുകളുടെ എല്ലാം വീടുകളിൽ കാണപ്പെടുന്ന ഒന്നാണ് വാഴ. വാഴയുടെ ചുണ്ട് അഥവാ വാഴക്കൂമ്പ് എന്നറിയപ്പെടുന്ന ചുവന്ന നിറത്തിലുള്ള കൂമ്പ് ഭാഗം ഇന്ന് ഒരുപാട് കടകളിൽ വിൽപ്പനയ്ക്കായും വച്ചിട്ടുണ്ട്. ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള കായുടെ ഫലം പലരും തിരിച്ചറിയാതെ ഉപയോഗശൂന്യമാക്കി നശിപ്പിക്കുന്നു. ഒരുപാട് ആയുർവേദ ഗുണമുള്ള ഒന്നാണ് എന്നതുകൊണ്ട് തന്നെ നിങ്ങൾക്ക് നിങ്ങളുടെ നിത്യ ജീവിതത്തിൽ ഇത് ഭക്ഷണമായി ഉപയോഗിക്കാം.
ആഴ്ചയിൽ ഒരു തവണയോ ആഴ്ചയിൽ രണ്ട് തവണയോ ഇത് ഭക്ഷണമാക്കി ഉപയോഗിക്കുകയാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ രക്തപ്രവാഹത്തിന് സുഖമായി സഞ്ചരിക്കാനും രക്തക്കുഴലുകൾ ശുദ്ധീകരിക്കാനും സഹായിക്കും. സ്ത്രീ സഹജമായ പലതരത്തിലുള്ള രോഗാവസ്ഥകളെയും മറികടക്കാനും ഈ രോഗങ്ങളിൽ നിന്നും ഒരു ആശ്വാസം ലഭിക്കുന്നതിനും വാഴക്കുമുമ്പ് നിങ്ങളുടെ ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് നന്നായിരിക്കും.
ആർത്തവ സംബന്ധമായ വേദനകളും ആർത്തവ സമയത്തുള്ള ബ്ലഡ് നഷ്ടപ്പെടുന്ന അവസ്ഥയെയും മറികടക്കാനും ഈ വാഴക്കൂമ്പ് കറിയാക്കി ഉപയോഗിക്കാം. വയർ ശുദ്ധീകരിക്കാനും, ദഹന വ്യവസ്ഥകളെ ശരിയായി ക്രമീകരിക്കാനും ഈ വാഴക്കൂമ്പ് ഉപയോഗിക്കുന്നത് സഹായിക്കുന്നു. ധാരാളമായി അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നു എന്നതുകൊണ്ട് തന്നെ ഇത് ദഹനത്തിനു വളരെയധികം സഹായകമാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാനും വാഴചുണ്ട് നിത്യം ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് സഹായിക്കും.
നിങ്ങൾക്ക് ദഹനം കൃത്യമല്ലാതെ വരുന്ന ഒരു അവസ്ഥയുണ്ട് എങ്കിൽ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും വാഴച്ചുണ്ട് കറിയാക്കി ഉപയോഗിക്കാം. ദഹന പ്രശ്നങ്ങൾക്ക് മാത്രമല്ല രക്തക്കുഴലുകളും കൂടലുകളിലെയും നല്ല ബാക്ടീരിയകൾ വളർത്തിയെടുക്കാനും ഇത് സഹായകമാണ്. പ്രസവാനന്തരം സ്ത്രീകൾക്ക് ഇത് ആഴ്ചയിൽ രണ്ടുദിവസം ഉപയോഗിക്കുന്നത് അവരുടെ ദഹനം ശരിയാക്കാൻ സഹായിക്കും.