കുട്ടികളുള്ള മാതാപിതാക്കൾ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് വിരശല്യം. വിരശല്യം മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന എളുപ്പവഴികൾ പരിചയപ്പെടാം. രണ്ട് അല്ലി വെളുത്തുള്ളി നന്നായി അരയ്ക്കുക. ഇതിലേക്ക് ഒരു സ്പൂൺ നല്ല ചെറുതേൻ ചേർത്ത് ഇളക്കി കുഞ്ഞിന് നൽകുക. കുട്ടികളിലെ വിരശല്യം ഒഴിവാക്കാൻ ഫലപ്രദമായ ഒരു പോംവഴിയാണിത്.
കൂടാതെ ഓണത്തുമ്പ സമൂലം അരച്ച് പിഴിഞ്ഞ് നീര് എടുക്കുക. ഒരു സ്പൂൺ നീരിലേക്ക് ഒരു സ്പൂൺ ചെറുതേൻ ചേർത്ത് യോജിപ്പിച്ച് കുട്ടികൾക്ക് നൽകാം. ഇതും വിര ശല്യം ഒഴിവാക്കാൻ സഹായിക്കുന്ന ഒറ്റമൂലിയാണ്. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഫലപ്രദമായി ഉപയോഗിക്കാവുന്ന മരുന്നാണ് ഇവ രണ്ടും. വെളുത്തുള്ളിയുടെ അളവ് കൂട്ടിയെടുത്ത് തേൻ ചേർത്ത് മുതിർന്നവർക്ക് കഴിക്കാവുന്നതാണ്.
അതുപോലെ തന്നെ തുമ്പനീരിന്റെ അളവ് കൂട്ടി തേൻ ചേർത്ത് ഉപയോഗിക്കാം. കുഞ്ഞുങ്ങളിൽ നിരന്തരമായി വിര ശല്യം ഉണ്ടാകുമ്പോൾ കുഞ്ഞുങ്ങൾ വളരെ വലിയ തോതിൽ ക്ഷീണിച്ചു വരുന്നത് കാണാനാകും. ശരീരത്തിലേക്ക് ഞാൻ നൽകുന്ന ഭക്ഷണങ്ങളോ പ്രോട്ടീനോ വിറ്റാമിനോ ഒന്നും ശരിയായി സ്വീകരിക്കാൻ കഴിയുന്നില്ല എന്നതാണ് ഇതിന് കാരണം.
നിങ്ങളുടെ പെണ്ണുങ്ങൾക്ക് ഇത്തരത്തിലുള്ള ശല്യം ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും ഇവരുടെ ഭക്ഷണക്രമത്തിൽ അല്പംകൂടി ശ്രദ്ധ കൊടുക്കണം. പ്രത്യേകമായി മധുരം ഒഴിവാക്കുക എന്നത് ഏതൊരു വ്യക്തിയെയും പോലെ ചെറിയ കുട്ടികൾക്കും നിർബന്ധമാണ്. ധാരാളമായി ഫൈബർ അടങ്ങിയ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഇവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ധാരാളമായി വെള്ളം കുടിപ്പിക്കാനും മറക്കരുത്. കുഞ്ഞുങ്ങളുടെ ആരോഗ്യം നിലനിന്നാൽ മാത്രമാണ് ഇവർക്ക് നല്ല പുഷ്ടി ഉണ്ടാകുന്നുള്ളൂ.