ഒരുപാട് തരത്തിലുള്ള രോഗങ്ങൾ വരുന്നു എന്നതുകൊണ്ട് തന്നെ ശരീരഭാരം ഇന്ന് ആളുകൾ പ്രയാസപ്പെട്ട് തന്നെ കുറയ്ക്കാൻ ശ്രമിക്കുന്ന ഒരു സാഹചര്യമാണ് കാണുന്നത്. പ്രത്യേകിച്ച് നിങ്ങളുടെ ശരീരഭാരം കൂടുന്തോറും ചിലരുണ്ടാകുന്ന മറ്റു രോഗാവസ്ഥകളുടെ കാഠിന്യം വർദ്ധിക്കുന്നു എന്നതാണ് ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കാനുള്ള പ്രേരണ നൽകുന്നത്.
ഒരുപാട് ശരീരം ഭാരം വയ്ക്കുമ്പോഴും ശരീരത്തിലെ പല അവയവങ്ങളുടെയും ആരോഗ്യം ക്ഷയിക്കുകയും ഒപ്പം അവരുടെ പ്രവർത്തനം ഇല്ലാതാവുകയും ചെയ്യുന്ന സാഹചര്യം കാണുന്നു. ഇത്തരത്തിൽ നിങ്ങളുടെ ജീവനും ജീവിതവും അതുപോലെ സംരക്ഷിക്കുന്നതിന് ശരീര ഭാരം കൃത്യമായ ഒരു ബി എം ഐ ലെവലിലേക്കും നിലനിർത്തുക എന്നത് നിർബന്ധമാണ്.
ഇയാളെ ശരീരത്തിന്റെ ഉയരത്തിന് അനുസൃതമായി ശരീര ഭാരം നിയന്ത്രിക്കുക എന്നതാണ് ഈ ബിഎംഎ ലെവല് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്നത്തെ നമ്മുടെ ജീവിത രീതി അനുസരിച്ച് പലതരത്തിലുള്ള രോഗങ്ങളും നമുക്ക് വളരെ പെട്ടെന്ന് തന്നെ ബാധിക്കുന്നു. പ്രത്യേകിച്ച് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു ഫാറ്റി ലിവർ, ലിവർ സിറോസിസ്, കിഡ്നി സംബന്ധമായ രോഗങ്ങൾ, സ്ട്രോക്ക് എന്നിവയെല്ലാം വളരെ പെട്ടെന്ന് തന്നെ ഉണ്ടാകാം. ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കണം എന്ന് ആഗ്രഹിക്കുമ്പോൾ മിക്കവാറും എല്ലാം തന്നെ ആദ്യമേ ചെയ്യുന്നത്.
ചോറ് ഒഴിവാക്കുക എന്നതാണ്. ഇത് ഒരു നല്ല കാര്യമാണ് എങ്കിലും ചിലരെങ്കിലും ചെയ്യുന്ന ഒരു മണ്ടത്തരമാണ് ഇതിന് പകരമായി ചപ്പാത്തി കഴിക്കുക എന്നതാണ്. ചോറിനും ചപ്പാത്തിയിലും അടങ്ങിയിരിക്കുന്നത് ഒരേ അളവ് തന്നെ കാർബോഹൈഡ്രേറ്റ് ആണ്. അതുകൊണ്ട് ചോറിനു പകരമായി ചപ്പാത്തി കഴിക്കുക എന്നത് ഒരു തരത്തിലും നിങ്ങൾക്ക് പ്രയോജനം നൽകില്ല. മറിച്ച് പലതരത്തിലുള്ള അലർജി രോഗങ്ങൾ ഉണ്ടാകാൻ ഇത് കാരണമാവുകയും ചെയ്യും.