ചർമം കൂടുതൽ മനോഹരമാക്കുന്നതിനും നിങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്ന വേണ്ടി ഇടക്കിടെ വീട്ടിൽ പാർലറുകളിൽ പോയി പണം ചെലവഴിച് ഫേഷ്യലും മറ്റും ചെയ്യുന്ന ആളുകൾ ഉണ്ടായിരിക്കും. എന്നാൽ യഥാർത്ഥത്തിൽ ഇത്തരം ഫേഷ്യലുകളുടെ അതേ ഗുണം ലഭിക്കുന്ന ചില പൊടിക്കൈകൾ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെ ചെയ്യാം.
അധികം പണ ചിലവില്ലാതെ നിങ്ങളുടെ വീട്ടിലുള്ള വസ്തുക്കൾ തന്നെ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്കും ഈ ഫേഷ്യൽ ട്രീറ്റ്മെന്റുകൾ ചെയ്യാം. നിങ്ങളുടെ മുഖത്തുള്ള കറുത്ത പാടുകളും കുരുക്കളും ഇല്ലാതാക്കുന്നതിനും കണ്ണിനു താഴെയുള്ള കറുത്ത പാട് പൂർണമായും ഇല്ലാതാക്കാനും നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് തയ്യാറാക്കി ഉപയോഗിക്കാവുന്ന നല്ല ഒരു പാക്ക് പരിചയപ്പെടാം.
ഈ പാക്ക് തയ്യാറാക്കുന്നതിനായി കറ്റാർവാഴ ജെൽ ആണ് പ്രധാനമായും ആവശ്യമായി വരുന്നത്. ഇന്ന് മാർക്കറ്റിൽ പലതരത്തിലുള്ള കറ്റാർവാഴ ജെല്ലുകളും വാങ്ങാൻ ലഭിക്കും. എന്നാൽ ഇവ വാങ്ങി ഉപയോഗിക്കുന്നതിനേക്കാൾ വീട്ടിലുള്ള നാച്ചുറൽ കറ്റാർവാഴയുടെ ഒരു കഷണം മാത്രം എടുത്ത് മിക്സി ജാറിൽ തൊലി കളഞ്ഞ് അരച്ചെടുത്ത് ഉപയോഗിക്കാം.
എങ്ങനെ അരച്ചെടുത്ത് കറ്റാർവാഴത്തിലേക്ക് ഒരു ടീസ്പൂൺ കാപ്പിപ്പൊടി ചേർത്ത് കൊടുക്കുക. അല്പം തേനും കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം നിങ്ങളുടെ മുഖം നല്ലപോലെ കഴുകി വൃത്തിയാക്കി കറുപ്പ് നിറമുള്ള ഭാഗങ്ങളിലും മുഖത്ത് പൂർണമായും ഈ ജെല്ല് ഉപയോഗിക്കാം. കുറഞ്ഞത് 10 മിനിറ്റ് നേരമെങ്കിലും ഇത് മുഖത്ത് പുരട്ടി സ്ക്രബ്ബ് ചെയ്യണം. ശേഷം അരമണിക്കൂർ ഇത് മുഖത്ത് തന്നെ വെച്ചിരിക്കുക. തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ നിങ്ങൾക്ക് മുഖത്ത് നല്ല മാറ്റം കാണാനാകും.