അമർത്തവവിരാമം സംഭവിച്ച ഒരു സ്ത്രീ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. നിങ്ങൾക്കും പ്രായം 50 കഴിഞ്ഞു എങ്കിൽ സൂക്ഷിക്കുക.

പ്രായം കൂടുന്തോറും ഓരോ മനുഷ്യന്റെയും ശരീരത്തിൽ പലതരത്തിലുള്ള വ്യത്യാസവും സംഭവിച്ചുകൊണ്ടിരിക്കും. എന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ശരീരത്തിൽ വലിയ ഒരു ഹോർമോൺ വ്യതിയാനം തന്നെ സംഭവിക്കുന്നുണ്ട്. ഈ ഹോർമോണുകളുടെ വ്യതിയാന കൊണ്ട് തന്നെ സ്ത്രീകൾക്ക് പലതരത്തിലുള്ള ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. പ്രധാനമായും ഒരു സ്ത്രീയുടെ ശരീരത്തിൽ അവിടുത്തെ സംരക്ഷണ കവചമായി നിലനിന്നിരുന്നതാണ് ഹോർമോണുകൾ പ്രത്യേകിച്ച് ഈസ്ട്രെജൻ എന്ന ഹോർമോൺ .

   

എന്നാൽ ആർത്തവം വിരാമിക്കുന്നതോടുകൂടി തന്നെ ഇവരുടെ ശരീരത്തിൽ നിന്നും ഈസ്റ്റർ ഹോർമോൺ വലിയ അളവിൽ കുറയും. ഇവിടെ ശരീരത്തിന് ഉണ്ടായിരുന്ന സംരക്ഷണം പൂർണമായും നഷ്ടപ്പെടുന്നു. ഇതിലൂടെ ഇവർക്ക് മാനസികവും ശാരീരികവുമായി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. സ്ത്രീകൾക്ക് അവരുടെ മനസ്സിൽ തോന്നുന്ന ചില കാര്യങ്ങൾ കൂടി അവരുടെ ആരോഗ്യസ്ഥിതിയെ ബാധിക്കും. ഒരു സ്ത്രീയെ സ്ത്രീയാക്കി നിലനിർത്തുന്നത് അവളുടെ ആർത്തവമാണ് എന്ന തെറ്റിദ്ധാരണ ഉള്ളിടത്തോളം.

ഈ ആർത്തവം നിലക്കുമ്പോൾ അവൾക്ക് അവളുടെ സ്ത്രീത്വത്തെ നഷ്ടപ്പെട്ടു എന്ന ചിന്തയും, മറ്റുള്ളവർ അവളോട് സ്നേഹമായി പെരുമാറുന്നില്ല എന്ന് തോന്നലും ഉണ്ടാകും. ശാരീരികമായി ഇവരുടെ അവയവത്തെ പെട്ടെന്ന് രോഗാവസ്ഥ ബാധിക്കാൻ ഈ ആർത്തവവിരാമം കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റു പ്രായത്തിനേക്കാൾ ഉപരിയായി 50 കളിൽ നിങ്ങൾ നിങ്ങളുടെ ശരീരത്തെക്കുറിച്ച്.

കൂടുതൽ ശ്രദ്ധ പുലർത്തണം. ഭക്ഷണത്തിന്റെ കാര്യത്തിൽ വ്യായാമത്തിന്റെ കാര്യത്തിലും കൃത്യമായ ഒരു ശ്രദ്ധ ഉണ്ടാകണം. മറ്റുള്ളവരുടെ ജീവിതം നന്നാക്കുന്നതിന് വേണ്ടി സമയം ചെലവഴിക്കാതെ സ്വന്തം ശരീരത്തെ കൂടി ചിന്തിക്കാൻ സ്ത്രീകൾക്ക് സമയമായി എന്ന് ബോധ്യപ്പെടുത്തലാണ് ഈ 50 വയസ്സിലെ ആർത്തവവിരാമം.

Leave a Reply

Your email address will not be published. Required fields are marked *