ഇനി കറുത്തിരുണ്ട മുടിയഴകൾ സ്വന്തമാക്കുന്നതിന് കെമിക്കലുകൾ അടങ്ങിയ ഹെയർ ടൈകളും വാങ്ങി ഉപയോഗിക്കേണ്ട. മാർക്കറ്റിൽ ഇന്ന് പല രീതിയിലുള്ള ഹെയർ ഡൈ വാങ്ങാൻ കിട്ടും. എന്നാൽ ഇവയെല്ലാം ഒരുപാട് ആരോഗ്യപ്രശ്നങ്ങളും ചർമ്മപ്രശ്നങ്ങളും തലയോട്ടിയിൽ ചൊറിച്ചിലും താരനും ബുദ്ധിമുട്ടുകളും ഉണ്ടാകും.
ഒരു തരത്തിലുള്ള അലർജിയും കെമിക്കൽ പദാർത്ഥങ്ങളും ഇല്ലാത്ത നല്ല ഒരു ടൈം നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ വച്ച് തന്നെ തയ്യാറാക്കി എടുക്കാം. ഇതിലേക്ക് ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും വളരെയധികം പ്രകൃതിദത്തമാണ് എന്നതുകൊണ്ട് തന്നെ ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകില്ല.
മുടി വളർച്ചയ്ക്ക് ഒരുപാട് ഗുണങ്ങൾ ഉള്ള രണ്ട് വസ്തുക്കൾ ആണ് ഇതിൽ ചേർക്കുന്നത്. ഇതിനായി ചെമ്പരത്തി പൂക്കൾ ആണ് അധികവും വേണ്ടത്. ഇതിനോടൊപ്പം തന്നെ തുല്യ അളവിൽ കറിവേപ്പിലയും എടുക്കാം. ഒരു പിടിയോളം കറിവേപ്പില നല്ലപോലെ വറുത്ത് പൊടിച്ച് സൂക്ഷിക്കണം. ഇതിലേക്ക് അല്പം ഹെന്ന പൗഡർ കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം. ചെമ്പരത്തിപ്പൂക്കളുടെ ഇതളുകൾ വേർതിരിച്ച് എടുത്ത് ഇതിലേക്ക് കട്ടൻ ചായ മധുരമില്ലാത്തത് ചേർത്തു കൊടുത്ത് നല്ലപോലെ അരച്ചെടുക്കണം.
ഇത് ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത് ഈ ഹെന്ന പൗഡർ മിക്സിലേക്ക് ചേർക്കാം. ഒരു പേസ്റ്റ് രൂപം ആകത്തക്ക വിധം ഇത് നല്ലപോലെ ഇളക്കി ചേർക്കാം. രാത്രി മുഴുവൻ ഇത് ഒരു പാത്രത്തിൽ അടച്ചുവെച്ച ശേഷം പിറ്റേദിവസം നിങ്ങൾക്ക് തലയിൽ ഉപയോഗിക്കാം. ചെമ്പരത്തിയുടെ ജ്യൂസ് തയ്യാറാക്കിയത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഇടക്കിടെ തലമുടിയിൽ സ്പ്രേ ചെയ്തു കൊടുക്കുന്നതും മുടി വളർച്ച വർധിക്കാൻ ഇടയാക്കും.