വേനൽക്കാലം ആയാൽ മൂത്രമൊഴിക്കുമ്പോൾ വേദനിക്കുന്നവരുടെയും മൂത്രത്തിൽ കല്ലുണ്ടാകുന്നവരുടെയും എണ്ണം തീരെ കുറവല്ല.ഇത്തരത്തിൽ മൂത്ര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം നിങ്ങളുടെ കിഡ്നിയിൽ ഏതെങ്കിലും തരത്തിലുള്ള തകരാറ് സംഭവിക്കുന്നതാണ്. ശരീരത്തിലെ എല്ലാ തരത്തിലുള്ള ദ്രാവകാശ പദാർത്ഥങ്ങളെയും ദഹിപ്പിച്ച് മൂത്രമാക്കി പുറത്തു കളയുന്ന പ്രവർത്തിയാണ് കിഡ്നി ചെയ്യുന്നത്. ഒരു വ്യക്തിക്ക് രണ്ട് കിഡ്നിയാണ് ഉള്ളത്. ഈ കിഡ്നിയുടെ 50% നശിക്കുമ്പോൾ മാത്രമാണ് നാം തിരിച്ചറിയുന്നത്.
സാധാരണയായി കല്ല് കിഡ്നിയിൽ രൂപപ്പെടുമ്പോൾ വയറുവേദന അസഹനീയമായി മാറാറുണ്ട്. മൂത്രമൊഴിക്കാൻ തടസ്സം അനുഭവപ്പെടുന്നതും മൂത്രത്തിന് കട്ടിയുള്ള മഞ്ഞ നിറം ഉണ്ടാകുന്നതും കല്ല് ഉണ്ടാകുമെന്ന് പ്രധാന ലക്ഷണമാണ്. മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ട് എങ്കിലും പോകുന്ന സമയത്ത് മൂത്രം പോകാതെ വേദനകൊണ്ട് തിരിച്ചുപോരുന്ന അവസ്ഥയും ഈ കല്ല് ഉണ്ടാക്കുന്നതിന്റെ ഭാഗമായി കാണാം. നാം കഴിക്കുന്ന ചില ഭക്ഷണപദാർത്ഥങ്ങളും ഇത്തരത്തിൽ കല്ലിന്റെ വേദന വർധിപ്പിക്കാൻ കാരണമാകാറുണ്ട്.
പ്രത്യേകിച്ചും പെട്ടെന്ന് ദഹിക്കാൻ ബുദ്ധിമുട്ടുള്ള രീതിയിലുള്ള മാംസാഹാരങ്ങളാണ് പ്രശ്നക്കാരാകുന്നത്. ജലാംശം ധാരാളമായി ഉള്ള പഴങ്ങളും പച്ചക്കറികളും നിങ്ങൾക്ക് ശീലമാക്കാം. ഇതിനായി ഓറഞ്ച് കുക്കുമ്പർ തണ്ണിമത്തൻ എന്നിവ കഴിക്കുന്നത് നല്ലതാണ്. ദിവസവും ഏറ്റവും ചുരുങ്ങിയത് 8 ക്ലാസ് വെള്ളമെങ്കിലും കുടിക്കണം. എന്നാൽ കിഡ്നി സ്റ്റോണിന്റെ ഭാഗമായി വയറു അമിതമായി വേദനിക്കുന്ന സമയത്ത് വെള്ളം കുടിക്കുന്നത് അത്ര ഉചിതമല്ല.
തഴുതാമ പോലുള്ള ഇലക്കറികൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് എങ്കിൽ മൂത്ര സംബന്ധമായ പ്രശ്നങ്ങൾക്ക് ഒരു ശമനം ഉണ്ടാകും. ഭക്ഷണത്തിൽ സാലഡുകളും പഴവർഗ്ഗങ്ങളും ധാരാളമായി ഉൾപ്പെടുത്തുക. പലതരത്തിലുള്ള കല്ലുകളും കാണപ്പെടാറുണ്ട്. യൂറിക്കാസിഡ് അമിതമായി ഉത്പാദിപ്പിക്കുന്ന മൂലമുണ്ടാകുന്ന കല്ലുകളും കാൽസ്യം ഓക്സിഡേറ്റ് കല്ലുകളും എന്നിങ്ങനെ പല രീതിയിലുള്ള കല്ലുകളും ഉണ്ട്. കല്ലുകളുടെ വലുപ്പമനുസരിച്ച് മൂത്രനാളിയിൽ തടസ്സം ഉണ്ടാകുന്നതും വേദനയുണ്ടാകുന്നതും വ്യത്യാസപ്പെടും.