പലപ്പോഴും സുഖമായി ഒന്ന് ഉറങ്ങാൻ കൊതിക്കുന്ന ആളുകൾ ഉണ്ടായിരിക്കും. ഉറക്കം നഷ്ടപ്പെടുന്നത് കൊണ്ട് തന്നെ അവരുടെ ദിവസങ്ങളെല്ലാം തന്നെ വളരെ മോശമായി തീരുന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചേരാറുണ്ട്. ഇത്തരത്തിൽ നല്ല ഉറക്കം ലഭിക്കുന്നത് നല്ല ഒരു ജീവിത രീതി തന്നെ പാലിക്കേണ്ടതുണ്ട്. പ്രത്യേകമായി നിങ്ങളുടെ ഒരു ദിവസത്തിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ എല്ലാം തന്നെ നിങ്ങളുടെ ഉറക്കത്തെ ബാധിക്കും. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപായി പണ്ടുള്ള ആളുകൾ കാലുകൾ തണുത്ത വെള്ളത്തിൽ കഴുകുന്നത് കാണാറുണ്ട്.
ഇങ്ങനെ കഴുകുന്നത് മൂലം ശരീരം കൂടുതൽ തണുത്ത അവസ്ഥയിലേക്ക് എത്തുകയും, പെട്ടെന്ന് ഉറക്കം വരാനുള്ള സാധ്യത കൂടുകയും ചെയ്യും. അതുപോലെതന്നെ രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന്റെ അരമണിക്കൂർ മുൻപേ എങ്കിലും കണ്ണുകൾക്ക് റസ്റ്റ് നൽകേണ്ടതുണ്ട്. ഇതിനു വേണ്ടി മൊബൈൽ ഫോണും , ടിവി സ്ക്രീനുകൾ, ലാപ്ടോപ്പുകൾ എന്നിവ ഒഴിവാക്കുക എന്നത് പ്രധാനപ്പെട്ടതാണ്. രാത്രിയിൽ നിങ്ങൾ ഉറങ്ങാൻ കിടക്കുന്ന റൂമിലെ ലൈറ്റുകളും വളരെ ഡിം ആയിട്ട് ആക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ ലൈറ്റുകൾ ഓഫ് ആക്കി നല്ല ഇരുണ്ട മുറിയിലാണ് നിങ്ങൾ ഉറങ്ങുന്നത് .
എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഉറക്കം കിട്ടും. അമിതമായി ടെൻഷനും സ്ട്രെസ്സും ഉള്ള ആളുകളാണ് എങ്കിൽ ഉറക്കം എന്നത് അത്ര പെട്ടെന്ന് സാധ്യമാകില്ല. അതുകൊണ്ട് രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് അത്തരത്തിൽ ടെൻഷൻ ഉണ്ടാകുന്ന കാര്യങ്ങൾ കേൾക്കാതെയും പറയാതെയും ഇരിക്കുന്നതാണ് നല്ലത്. മനസ്സിനെ പ്രയാസപ്പെടുത്തുന്ന രീതിയിലുള്ള കാര്യങ്ങൾ മറ്റുള്ളവരിൽ നിന്നും കേൾക്കുന്നതും ഉറക്കം നഷ്ടപ്പെടാൻ ഇടയാക്കും. ഉറക്കം വന്നില്ല എങ്കിൽ കൂടിയും പെട്ടെന്ന് കട്ടിലിൽ കയറിക്കിടന്ന് അല്പസമയത്തേക്ക് കണ്ണുകൾ അടച്ചു കിടക്കാനും ശ്രമിക്കണം.
ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപേ എങ്കിലും വെള്ളം കുടി നിർത്താനും ശ്രമിക്കണം. ഇടയ്ക്കിടെ വെള്ളം കുടിക്കുന്ന ശീലമുണ്ട് എങ്കിൽ രാത്രിയിൽ ഉറക്കത്തിനിടയിൽ മൂത്രമൊഴിക്കാനായി എഴുന്നേൽക്കേണ്ടതായി വരാം. കൂർക്കം വലിക്കുന്ന ശീലമുള്ളവരാണ് എങ്കിൽ, ഉറക്കം നഷ്ടപ്പെടാം എന്നതുകൊണ്ട് തന്നെ നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കേണ്ടതും നല്ല ഉറക്കം കിട്ടാൻ അത്യാവശ്യമാണ്. എപ്പോഴും നന്നായി ഉറങ്ങുന്ന ആളുകൾക്കാണ് രാവിലെ ഏറ്റവും എനർജിയോട് കൂടി കാര്യങ്ങൾ ചെയ്യാനുള്ള ശക്തി ഉണ്ടാവുക.