ആദ്യകാലങ്ങളെ അപേക്ഷിച്ച് ആളുകൾക്ക് ഇന്ന് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വളരെ കുറവാണ്. അതുകൊണ്ട് തന്നെ വരുന്ന രോഗങ്ങളുടെ എണ്ണവും വളരെ കൂടുതലും ആണ്. ഇത്തരത്തിൽ രോഗങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നത് പ്രത്യേകം ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യമാണ്. നിങ്ങൾക്കും ഇത്തരത്തിലുള്ള രോഗങ്ങൾ വരാറുണ്ട് എങ്കിൽ വളരെ പെട്ടെന്ന് തന്നെ നല്ല ഇമ്മ്യൂണിറ്റി പവർ വർദ്ധിപ്പിക്കുന്ന രീതിയിലുള്ള ഭക്ഷണരീതികൾ പാലിക്കുക. പ്രത്യേകമായി ആദ്യകാല അപേക്ഷിച്ച് പനി വന്നാൽ.
ഇതിനോടൊപ്പം തന്നെ വരുന്ന മറ്റൊരു രോഗമാണ് ജലദോഷം കഫക്കെട്ട് എന്നിവ. എന്നാൽ പനി മാറിയാലും ഈ ജലദോഷവും മാറില്ല എന്നത് മറ്റൊരു വാസ്തവമാണ്. നിങ്ങൾക്ക് ഇത്തരത്തിൽ സ്ഥിരമായി പനിയും ജലദോഷവും വരുന്നവരാണ് എങ്കിൽ ഇതിനെ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്നതും നോക്കുന്നത് നന്നായിരിക്കും. കണ്ണിന്റെയും ഇടയിലുള്ള ഭാഗത്തും നെറ്റിയിലും തൊണ്ടയിലും കഫം കെട്ടിനിൽക്കുന്ന ഒരു അവസ്ഥ ഈ സമയത്ത് അനുഭവപ്പെടാറുണ്ട്. എത്രതന്നെ മരുന്നുകൾ കഴിച്ചാലും ഈ അവസ്ഥ മാറി പോവുക അല്പം പ്രയാസമായിരിക്കും.
ഏറ്റവും നല്ല ഒരു മാർഗ്ഗമായി പരീക്ഷിക്കാവുന്ന ആവി പിടിക്കുക എന്നത് തന്നെയാണ്. കാവി പിടിക്കുന്ന സമയത്ത് ഇവിടെ കെട്ടിനിൽക്കുന്ന കഫം ഉരുകി പുറത്തുപോകും. എന്നാൽ ഇങ്ങനെ ആവി പിടിക്കുമ്പോൾ ഇതിൽ വെള്ളം മാത്രമല്ല ഉപയോഗിക്കേണ്ടത്. ഇതിനോടൊപ്പം തന്നെ മറ്റു ചില പ്രത്യേക വസ്തുക്കൾ കൂടി ചേർക്കേണ്ടതുണ്ട്. ഇവ ചേർത്ത് ആവി പിടിച്ചാൽ നിങ്ങളുടെ കഫക്കെട്ടും ജലദോഷവും എത്രയും പെട്ടെന്ന് തന്നെ മാറി കിട്ടും. ഇത് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക എന്നതിനേക്കാൾ, ഒരു കിഴിയിലേക്ക് ഇവയെല്ലാം ചേർത്ത് ശേഷം.
കീഴി വെള്ളത്തിലേക്ക് ഇട്ട് തിളപ്പിക്കുകയാണ് എങ്കിൽ കൂടുതൽ എഫക്ട് കിട്ടും. അതുപോലെ തന്നെ ഒരുപാട് തണുപ്പുള്ള ഭക്ഷണങ്ങൾ ഈ സമയത്ത് ഒഴിവാക്കുകയാണ് നല്ലത്. തണുത്തത് എന്നാൽ ഐസ്ക്രീം പോലുള്ളവ എന്നല്ല അർത്ഥം പഴകിയ ഭക്ഷണങ്ങൾ കൂടി ഈ കൂട്ടത്തിൽ ഉൾപ്പെടുന്നു. ചെറിയ രീതിയിലുള്ള കഫക്കെട്ടും ജലദോഷവും വരുമ്പോൾ ഒരുപാട് മരുന്നുകൾ വാങ്ങി കഴിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് ശരീരത്തിന്റെ ആരോഗ്യത്തിന് നല്ലത്.
ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതും പ്രത്യേക ശ്രദ്ധയോടുകൂടി ചെയ്യേണ്ട കാര്യമാണ്. രോഗപ്രതിരോധശേഷി കുറയുന്നതിനനുസരിച്ചാണ് നമുക്ക് വരുന്ന രോഗങ്ങളുടെ തീവ്രതയും വർദ്ധിക്കുന്നത്. നല്ല പോലെ വൃത്തിയും ശ്രദ്ധയുമുള്ള ശരീര പ്രകൃതിയും പുറത്തുനിന്നുള്ള പൊടിപടലങ്ങളിൽ നിന്നും അകന്നുനിൽക്കുന്ന ഒരു രീതിയും ഉണ്ട് എങ്കിൽ ഒരു പരിധിവരെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ അകറ്റാം.