ഓരോ ദേവി ദേവന്മാരുടെ സങ്കല്പത്തിലും നാം പലതരത്തിലുള്ള പ്രാർത്ഥനകളും വ്രത അനുഷ്ഠാനങ്ങളും നടത്താറുണ്ട്. ഇത്തരത്തിൽ ശിവഭഗവാന്റെ പ്രീതി പിടിച്ചു പറ്റുന്നതിനുവേണ്ടി മതം അനുഷ്ഠിക്കാനുള്ള ഒരു പ്രത്യേകത ദിവസമാണ് നാളെ. ഇത് ചിങ്ങമാസത്തിലെ പ്രദോഷ ദിവസമാണ്. ഈ ദിവസം നിങ്ങൾ വ്രതം എടുത്ത് പ്രാർത്ഥിക്കുന്നത് നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം എത്ര വലുത് ആയാലും സാധിച്ചു കിട്ടാൻ സഹായിക്കും.
ഇത്തരത്തിലുള്ള അനുഗ്രഹങ്ങൾ ലഭിക്കണമെങ്കിൽ ആദ്യമേ നമ്മൾ ചെയ്യേണ്ടത് മനസ്സ് നല്ലപോലെ ശിവ ഭഗവാനെ പ്രാർത്ഥിക്കണം എന്നത് തന്നെയാണ്. ഒപ്പം തന്നെ ശിവ ഭഗവാനെ പ്രീതിപ്പെടുത്താൻ വേണ്ടി ഉള്ള അനുഷ്ഠാനങ്ങളും പാലിക്കണം. സുബ്രഹ്മണ്യ സ്വാമിയും ലക്ഷ്മി ദേവിയും ഗണപതിക്കും വേണ്ടി വൃതാനുഷ്ടാനം നടത്തി പ്രാർത്ഥിക്കുന്നത് പോലെ തന്നെയാണ് ശിവ ഭഗവാൻ വേണ്ടി വ്രതം നോൽകുന്നത്. ഇത്തരത്തിൽ വൃതം നോക്കുമ്പോൾ തലേദിവസം ഉച്ചയോടുകൂടി തന്നെ മര്യാഹാരങ്ങൾ ഒഴിവാക്കണം.
അരിയാഹാരങ്ങൾ അല്ലാതെ പൂർണ്ണമായും ഭക്ഷണം ഒഴിവാക്കി പ്രാർത്ഥിക്കുകയാണ് എങ്കിൽ കൂടുതൽ ഫലം ലഭിക്കും. പ്രായമായവരാണ് എങ്കിൽ വൃതമെടുക്കാൻ സാധിക്കാത്തതുകൊണ്ട് തന്നെ ഇവർക്ക് വീട്ടിൽ നിലവിളക്കിനും മുൻപിൽ ഇരുന്ന് മനസ്സിരുത്തി പ്രാർത്ഥിക്കുന്നത് ചെയ്യാവുന്നതാണ്. ഇതിന്നോട് ഒപ്പം തന്നെ ദിവസത്തിൽ ഏറ്റവും കുറഞ്ഞത് 108 തവണയെങ്കിലും ഓം നമശിവായ മന്ത്രം ചൊല്ലണം. ഇങ്ങനെ ശിവനെ പ്രീതിപ്പെടുത്തിയാൽ നിങ്ങളുടെ മനസ്സിലെ ആഗ്രഹം എത്രതന്നെ വലുതായാലും അത് പെട്ടെന്ന് സാധിച്ചു കിട്ടും.
അതുപോലെതന്നെ വീട്ടിലുള്ള ശിവ ദേവന്റെ വിഗ്രഹമോ ചിത്രമോ നല്ലപോലെ തുടച്ചു വൃത്തിയാക്കി ഇതിനു മുൻപിൽ ഇരുന്നു നിലവിളക്ക് കത്തിച്ച് സന്ധ്യാസമയത്ത് പ്രാർത്ഥിക്കണം ശ്രദ്ധിക്കണം. ശിവ ദേവന്റെ പൂർണ്ണ കുടുംബവുമൊതുള്ള ചിത്രം ഉണ്ട് എങ്കിൽ ഇത് വച്ച് പ്രാർത്ഥിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം. അതിനോടൊപ്പം തന്നെ ശിവ പാർവതി മന്ത്രവും ചൊല്ലേണ്ടതുണ്ട്. ഇങ്ങനെ സന്ധ്യാസമയത്ത് മൂന്നുതവണ ശിവ പാർവതി മന്ത്രം ചൊല്ലുന്നത് വലിയ അനുഗ്രഹമാണ്.