യൂറിക്കാസിഡ് പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകളുടെ എണ്ണം ഇന്ന് ആദ്യകാലത്തെ അപേക്ഷിച്ച് കൂടിവരുന്ന സാഹചര്യമാണ് കാണുന്നത്. പ്രത്യേകിച്ച് നിങ്ങളുടെ ശരീരത്തിലെ കൃത്യമായ അളവിൽ കൂടുതലായി യൂറിക്കാസിഡ് ഉല്പാദിപ്പിക്കപ്പെടുന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണം. ആദ്യകാലത്ത് നമ്മുടെ ആളുകളുടെ ഭക്ഷണരീതി വളരെ ലൈറ്റ് ആയിട്ടുള്ള ഭക്ഷണങ്ങൾ ആയിരുന്നു. എങ്കിലും ഇവർ കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് ശാരീരിക അധ്വാനം വരുന്നുണ്ട് .
എന്നതുകൊണ്ട് തന്നെ ഭക്ഷണത്തിൽ നിന്നുമുള്ള കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞു കൂടുന്നില്ല. എന്നാൽ ഇന്ന് നമ്മുടെ ഭക്ഷണവും വ്യായാമവും നേരെ വിപരീതമായ രീതിയിലേക്ക് മാറിക്കഴിഞ്ഞു. ധാരാളമായി ഭക്ഷണം കഴിക്കുന്നുണ്ട് എങ്കിലും ശരീരത്തിന് ചെറിയ രീതിയിൽ പോലും വ്യായാമങ്ങൾ വരുന്നില്ല എന്നത് വലിയ ഒരു ബുദ്ധിമുട്ടായി മാറും. പ്രത്യേകിച്ച് ശരീരത്തിൽ 3.5 മുതൽ 7.5 വരെയാണ് യൂറിക്കാസിഡിന്റെ നോർമൽ ലെവൽ. എന്നിരുന്നാൽ കൂടിയും 6 പോയിന്റ് കഴിയുന്നതോടുകൂടി തന്നെ ബുദ്ധിമുട്ടുകൾ കാണാൻ തുടങ്ങും.
കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും അധികമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. പ്യൂരിൻ ഘടകം അടങ്ങിയിട്ടുള്ള പ്രോട്ടീൻ ആണ് കൂടുതൽ അപകടകാരി. മാംസ ആഹാരങ്ങളിൽ നിന്നുമാണ് ഇത് ഏറ്റവും അധികമായി നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. എങ്കിൽ കൂടിയും, കാർബോഹൈഡ്രേറ്റ് ഗ്ലൂക്കോസ് എന്നിവയും ഇത് വർധിപ്പിക്കാനുള്ള കാരണങ്ങളാണ്. നിങ്ങൾ കഴിക്കുന്ന ഭക്ഷണം എത്രത്തോളം ഹെൽത്തിയാക്കാമോ അത്രയും കാലം നമുക്ക് കൂടുതൽ ജീവിച്ചിരിക്കാം എന്നതാണ് മനസ്സിലാക്കേണ്ടത്.
ഏതു രീതിയിലുള്ള ഭക്ഷണക്രമമാണ് എങ്കിലും, ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും ചുരുങ്ങിയത് വ്യായാമത്തിനായി അരമണിക്കൂർ മാറ്റിവയ്ക്കണം. സ്ത്രീകളിലും പുരുഷന്മാരിലും ഈ യൂറിക്കാസിലെ ക്രോസ് ചെയ്യുന്നത് പല അളവിൽ ആയിരിക്കും. നിങ്ങൾ നല്ല ഒരു ജീവിതശൈലി പാലിക്കുക വഴി മാത്രമാണ് നിങ്ങൾക്കും നല്ല ഒരു ആരോഗ്യം നിലനിർത്താനാകു. ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ നിർബന്ധമായും ചെയ്തിരിക്കണം. അതുപോലെതന്നെ ഫൈബർ ധാരാളമായി അടങ്ങിയ പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.