നിങ്ങളുടെ പറമ്പിൽ മുരിങ്ങയിലയുണ്ടോ എങ്കിൽ മുടി കറുപ്പിക്കാം വളരെ നാച്ചുറലായി.

പ്രായം കൂടുംതോറും ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുന്നതും മുടികൾ നരയ്ക്കുന്നതും സാധാരണമാണ്. എന്നാൽ നിങ്ങളുടെ മുടിയിഴകൾ നരയ്ക്കുമ്പോൾ പലതരത്തിലുള്ള ഹെയർ ഡൈകളും കടകളിൽ നിന്നും വാങ്ങി മിക്സ് ചെയ്ത് ഉപയോഗിക്കാറുണ്ടാവും. ഒരിക്കലും ഇത്തരത്തിലുള്ള ഹെയർ ഡൈ നിങ്ങൾ ഉപയോഗിക്കുമ്പോൾ പൂർണമായ ഗുണം ലഭിക്കണം എന്നില്ല. മാത്രമല്ല ചിലർക്ക് ഇത് പലതരത്തിലും അലർജിയും ഉണ്ടാക്കാം.

   

നിങ്ങളുടെ തലമുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും മുടിയകളുടെ നിറം കറുപ്പിച്ച് കിട്ടുന്നതിന് വേണ്ടി നിങ്ങൾക്ക് മുരിങ്ങയില ഉപയോഗിക്കാം. കെമിക്കലുകൾ അടങ്ങിയ മറ്റ് ഹെയർ ആയി ഉപയോഗിക്കുന്നതിനേക്കാൾ എന്തുകൊണ്ടും ഗുണകരമാണ് ഇത് ഉപയോഗിക്കുന്നത്. മുരിങ്ങയില വെറുതെ മിക്സി ജാറിൽ അരച്ചെടുത്ത് ഇതിന്റെ നീര് വെള്ളത്തിൽ കലർത്തി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. ഈ ഡൈ തയ്യാറാക്കുന്നതിനായി അല്പം മുരിങ്ങയിലയും ഒന്നോ രണ്ടോ പനിക്കൂർക്ക ഇലയും ചേർത്ത് മിക്സി ജാറിൽ നല്ലപോലെ അരച്ചെടുക്കാം.

ഇത് അരയ്ക്കുമ്പോൾ ഇതിലേക്ക് വെള്ളത്തിന് പകരമായി കടുത്ത ചായ വെള്ളം ചേർക്കാം. രണ്ടോ മൂന്നോ ടേബിൾസ്പൂൺ ചായ ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് അല്പം ഒന്ന് വറ്റിച്ചെടുത്തത് വേണം ഉപയോഗിക്കാൻ. ഇങ്ങനെ അരച്ചെടുത്ത് മിക്സ് മാറ്റി ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത് വയ്ക്കാം. ഒരു ഇരുമ്പ് ചട്ടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെല്ലിക്ക പൊടി ചേർത്ത് ചെറുതായൊന്ന് വറുത്തെടുക്കാം. ഒന്ന് വറുത്ത് വന്നശേഷം ഇതിലേക്ക് അര സ്പൂൺ മൈലാഞ്ചി പൊടിയും ചേർത്ത് ഇളക്കാം.

നേരത്തെ അരിച്ചെടുത്തു വച്ച മിക്സ് ഇതിലേക്ക് ചേർത്ത് നല്ലപോലെ യോജിപ്പിച്ച് എടുക്കാം. ശേഷം ഒരു രാത്രി മുഴുവനും ഇത് ആയി ഇരുമ്പ് ചട്ടിയിൽ മൂടി വെച്ചിരിക്കുക. രാവിലെയോ പിറ്റേദിവസം നിങ്ങൾക്ക് ഇത് മുടിയഴകളിൽ ഒരു ബ്രഷ് ഉപയോഗിച്ച് തേച്ചു പിടിപ്പിക്കാം. നാച്ചുറലായ ഈ വസ്തുക്കൾ കൊണ്ട് തന്നെ നിങ്ങളുടെ മുടിയിഴകൾ കൂടുതൽ കറുത്തു വരുന്നത് കാണാനാകും. ഇനി കെമിക്കലുകൾ ഉള്ള ഹെയർ ഡൈ ഉപയോഗിച്ച് തലയിൽ ചൊറിച്ചിൽ വരുത്തേണ്ട. അലർജി വരാതെ തന്നെ നാച്ചുറലായി മുടി കറുപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *