കേശ സംരക്ഷണത്തിന് ചെമ്പരത്തിയോളം ഗുണം നൽകുന്ന മറ്റൊരു ഇലയോ പൂവോ ഇല്ല എന്ന് തന്നെ പറയാം. മുടി വളരാനും മുടിയിഴകളുടെ ആരോഗ്യം വർദ്ധിപ്പിക്കാനും മുടിയുടെ അഗ്രഭാഗം പൊട്ടുന്നത് ഒഴിവാക്കാനും ചെമ്പരത്തി ധാരാളം ഉപയോഗിക്കാം. ചെമ്പരത്തി പൂവിന്റെ ഇതളുകൾ ഓരോന്നായി പറിച്ച് മാറ്റിയെടുക്കാം.
ഇത് കഴുകി ഉപയോഗിക്കുന്നവരാണ് എങ്കിൽ തുടച്ചശേഷം മാത്രം ഉപയോഗിക്കുക. ഇതലുകളിലുള്ള ജലാംശം പൂർണമായും നീക്കി മാത്രം എണ്ണ കാച്ചാനായി ഉപയോഗിക്കാം. ചെമ്പരത്തി പൂക്കളോടൊപ്പം തന്നെ പനിക്കൂർക്കയുടെ ഇളയ കഴുകി തുടച്ച് ഉണക്കിയ ശേഷം ചേർക്കാം. പ്രധാനമായും മൂന്നോ നാലോ ചെമ്പരത്തിയുടെ ഇതലുകൾ ആവശ്യമായിട്ടുണ്ട്.
ഈ ഇതളുകളും ഒപ്പം നാലോ അഞ്ചോ പനിക്കൂർക്ക ഇലയും ചേർത്ത് മിക്സി ജാറിൽ നല്ലപോലെ അരച്ചെടുക്കുക. 150 മില്ലി വെളിച്ചെണ്ണ ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് ഈ ചെമ്പരത്തിയുടെ മിക്സ് ചേർത്തു കൊടുക്കുക. ശേഷം 10 മിനിറ്റ് അടച്ചുവെക്കുക. നല്ലപോലെ ഇതിന്റെ നീര് ഇതിലേക്ക് ഇറങ്ങിത്തുടങ്ങി എന്ന് കാണുമ്പോൾ അടുപ്പിൽ വച്ച് തിളപ്പിച്ച് എടുക്കാം. നല്ലപോലെ തിള വന്നാൽ ഗ്യാസ് ചെറുതാക്കി വെച്ച് 10 മിനിറ്റ് നേരം വറ്റിച്ചെടുക്കാം. ശേഷം ഓഫ് ആക്കി അല്പം നേരം ചൂടാറാനായി മാറ്റിവയ്ക്കാം.
നിങ്ങൾ ഉപയോഗിക്കുന്ന എണ്ണ കുപ്പിയിലേക്ക് ഇത് അരിച്ച് പകർത്തി വയ്ക്കാം. ദിവസവും കുളിക്കുന്നതിന് അരമണിക്കൂർ മുൻപേ എങ്കിലും നിങ്ങളുടെ തലയോട്ടിയിലും മുടിയിഴ കളിലും നല്ലപോലെ ഈ എണ്ണ തേച്ച് മസാജ് ചെയ്യുക. നല്ല ഒരു താളി ഉപയോഗിച്ച് കുളിക്കുക ഒരാഴ്ചയെങ്കിലും ഇത് ഉപയോഗിച്ചാൽ നിങ്ങൾക്ക് തീർച്ചയായും ഫലം കാണാം. നീർക്കെട്ട് ഉണ്ടാകുന്നവരാണ് എങ്കിൽ പനിക്കൂർക്ക ഇല ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.