ചിങ്ങമാസത്തിലെ പ്രത്യേകതയുള്ള ദിവസം ചിങ്ങസൃഷ്ടി. നിങ്ങളും ഈ കർമ്മങ്ങൾ ചെയ്യുമെങ്കിൽ നടക്കാത്ത ആഗ്രഹവും നടക്കും.

ചിങ്ങം എന്നത് സമൃദ്ധിയുടെയും അഭിവൃദ്ധിയുടെയും മാസമായാണ് പലരും കരുതുന്നത്. എന്നാൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ നടത്തിയെടുക്കാൻ മാസം സഹായിക്കുമെങ്കിൽ എത്ര ഉചിതമാണ്.നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം നടക്കില്ല എന്ന് പലപ്പോഴും നിങ്ങൾ വിശ്വസിച്ചിട്ടുള്ളതാണ് എങ്കിലും ആഗ്രഹം നടത്തിയെടുക്കാൻ ഏറ്റവും അനുയോജ്യമായ ഒരു ദിനമാണ് ചിങ്ങമാസത്തിലെ ഷഷ്ടി. ഷഷ്ടിക്ക് ഏറ്റവും പ്രധാനം ചൊവ്വാഴ്ച ദിനം തന്നെയാണ്.

   

ഷഷ്ടിയും ചൊവ്വയും ഒരുമിച്ചു വരുന്ന ഒരു മാസം ആണ് ചിങ്ങമാസം. നിങ്ങളുടെ ആഗ്രഹങ്ങൾ എത്ര ഘഠനം ആയത് ആണെങ്കിലും ചിങ്ങമാസത്തിലെ ഈ ഷഷ്ടി ദിനത്തിൽ വ്രതം എടുത്ത് പ്രാർത്ഥിക്കുന്നതിലൂടെ സാധിച്ചു എടുക്കാൻ പറ്റും. ഇത്തരത്തിൽ നിങ്ങളുടെ ആഗ്രഹങ്ങൾ സാധ്യമാകണമെങ്കിൽ ഈ ഷഷ്ടി ദിനത്തിൽ വ്രതം എടുക്കുകയും ഒപ്പം തന്നെ ക്ഷേത്രത്തിൽ പൂർണ്ണമായും അന്നത്തെ ദിവസം ചിലവഴിക്കുകയും വേണം.

നിങ്ങളുടെ വീടിനടുത്തുള്ള മുരുക ക്ഷേത്രത്തിൽ പോയി ഒരു ദിവസം പൂർണ്ണമായും ക്ഷേത്രത്തിൽ ഇരുന്ന് പ്രാർത്ഥിച്ച് ഷഷ്ടി വ്രതം പൂർത്തീകരിക്കാനായി ശ്രമിക്കണം. ഇങ്ങനെ വ്രതം പൂർത്തീകരിച്ച് വീട്ടിൽ വന്ന് കുളിച്ച് ശുദ്ധമായി വീണ്ടും ആ ക്ഷേത്രത്തിൽ തന്നെ പോയി ദീപാരാധന തൊഴുകയും ചെയ്യുക. ഇത്രയും നിങ്ങൾക്ക് ചെയ്യാനായാൽ ഉറപ്പാണ് നിങ്ങളുടെ മനസ്സിലെ എത്ര വലിയ ആഗ്രഹവും വളരെ പെട്ടെന്ന് സാധിച്ചു കിട്ടും. മുരുക ദേവനെ അർച്ചനകൾ വളരെ ഇഷ്ടപ്പെട്ട ആളാണ്, ഭസ്മാർച്ചന നടത്തുകയാണ് എങ്കിൽ വളരെ നന്നായിരിക്കും.

ഒപ്പം തന്നെ മധുരം കഴിപ്പിക്കാൻ രസീതാക്കാം. നിങ്ങളാൽ സാധിക്കുന്ന വഴിപാടുകളും ചെയ്യാം. ക്ഷേത്രത്തിൽ തന്നെ അന്നത്തെ ദിവസം ചെലവഴിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. എങ്ങനെ ചിങ്ങമാസത്തിലെ ഷഷ്ടി ദിവസം വളരെ ആരാധനയോടും പ്രാർത്ഥനകളോടും കൂടി ചെലവഴിക്കാൻ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *