ശരീരം തടി കൂടിയതുകൊണ്ട് എങ്ങനെയെങ്കിലും ഭാരം കുറയ്ക്കണമെന്ന് ശ്രദ്ധിച്ചു നടക്കുന്ന ആളുകൾ ആയിരിക്കും ഒരു പരിധി വരെയും നമുക്ക് ഇടയിൽ ഉണ്ടായിരിക്കുക. എന്നാൽ ശരീരഭാരം കുറഞ്ഞതുകൊണ്ട് വിഷമിക്കുന്ന ആളുകളും ഉണ്ട് എന്ന വാസ്തവം തിരിച്ചറിയാതെ പോകരുത്. പല ആളുകളും ഉണ്ട് ശരീരത്തിന് തീരെ ഭാരം കുറവാണ് ശരീരം മെലിഞ്ഞ് ക്ഷീണിച്ചു ഒട്ടിയിരിക്കുന്ന അവസ്ഥയാണ് എന്ന് വിഷമിക്കുന്നവർ. മിക്കവാറും സ്ത്രീകൾ ആയിരിക്കും ഈ പ്രശ്നവും അനുഭവിക്കുന്നു ഉണ്ടാവുക.
നിങ്ങൾക്കും ഇത്തരത്തിൽ ശരീരം ക്ഷീണിച്ച ഒരു അവസ്ഥയാണ് എങ്കിൽ മെലിഞ്ഞ ശരീരത്തിൽ നിന്നും തടിച്ചു വരുന്നതിനു വേണ്ടിയും ആരോഗ്യമുള്ള ഒരു ശരീരമുണ്ടാക്കിയെടുക്കുന്നതിനു വേണ്ടിയും നല്ല ഒരു ഭക്ഷണരീതി പാലിക്കാം. ഒരിക്കലും ഇത്തരത്തിൽ ശരീര ഭാരം കൂട്ടാൻ വേണ്ടി ഭക്ഷണം വാരിവലിച്ച് കഴിക്കുന്ന രീതി ശീലിക്കരുത്. മാംസാഹാരങ്ങളും ചോറും കുറേ കഴിച്ചതുകൊണ്ട് നിങ്ങൾ തടിക്കുകയില്ല. ഇത് അനാരോഗ്യകരമായ ഒരു ശരീരഭാരം ഉണ്ടാക്കുന്നതിനാണ് സഹായിക്കുന്നത്.
ഇതുമൂലം പല രീതിയിലുള്ള രോഗങ്ങളും നിങ്ങൾക്ക് ഉണ്ടാകാം. പ്രധാനമായും ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവരാണ് എങ്കിൽ ആദ്യമേ രാത്രിയിൽ ഒരു വിര ഇളക്കുന്ന ഗുളിക കഴിക്കുക. ശേഷം രാവിലെ മുതൽ നിങ്ങളുടെ ഭക്ഷണം ഏറ്റവും ലൈറ്റ് ആയി മാത്രം രണ്ടു ദിവസത്തേക്ക് പാലിക്കാം. മലർകഞ്ഞി, അവൽ വിളയിച്ചത് എന്നിങ്ങനെയുള്ളവ കഴിക്കുന്നത് നന്നായിരിക്കും. അതുപോലെതന്നെ ദിവസവും രാവിലെ ഒരു ഗ്ലാസ് പാല് ഒരു മുട്ട പുഴുങ്ങിയത് ഒരു ഏത്തപ്പഴം എന്നിവ ചേർത്ത് കഴിക്കുന്നതും.
ശരീരഭാരം എന്നതിലുപരി ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. ദിവസവും ഭക്ഷണത്തിന് അരമണിക്കൂർ ശേഷം 30 മില്ലി അശ്വഗന്ധ അരിഷ്ടം കഴിക്കുന്നതും നല്ല ഫലം നൽകും. ചെറിയ കുട്ടികളാണ് എങ്കിൽ ധാരാളമായി നെയ്യ് ഉൾപ്പെടുത്തി യുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാനും ആരോഗ്യം വർദ്ധിപ്പിക്കാനും സഹായകമാണ്. ശരീരഭാരം വർധിപ്പിക്കാൻ വേണ്ടി ഒരിക്കലും പ്രോട്ടീൻ പൗഡറുകൾ പാലിൽ മിക്സ് ചെയ്തു കഴിക്കുന്ന രീതി പാലിക്കരുത്. ഇത് നിങ്ങളുടെ പല അവയവങ്ങളുടെയും ശേഷി നഷ്ടപ്പെടുത്താൻ സാധ്യത കൂടുതലാണ്.