ഒരു വ്യക്തിക്ക് രോഗം വരുന്നത് ആ വ്യക്തിയിലുള്ള പുകവലി മദ്യപാനം മയക്കുമരുന്ന് എന്നിവ കൊണ്ടുമാത്രമല്ല. പ്രധാനമായും നമ്മുടെ ഭക്ഷണ ശീലം വലിയ ഒരു പരിധിവരെ കാരണമാകുന്നുണ്ട്. എന്നാൽ ഇതു കൂടാതെ മറ്റു ചില കാരണങ്ങൾ കൂടി നിങ്ങളുടെ രോഗത്തിന് വഴിയാകുന്നുണ്ട്. നമ്മുടെ അടുക്കളയിലെല്ലാം പലതരത്തിലുള്ള പാത്രങ്ങൾ നാം ഉപയോഗിക്കാറുണ്ട്. വാചക വസ്തുക്കൾ സൂക്ഷിച്ചുവയ്ക്കുന്നതും ഈ പാത്രങ്ങളിൽ തന്നെയായിരിക്കും.
പാകം ചെയ്ത ശേഷം ഭക്ഷണം സൂക്ഷിച്ചു വയ്ക്കുന്നതും പാത്രങ്ങളാണ്. കടല പരിപ്പ് ഉപ്പ് വെളിച്ചെണ്ണ മഞ്ഞൾപൊടി എന്നിങ്ങനെയുള്ള സാധനങ്ങൾ നിങ്ങൾ സൂക്ഷിക്കുന്നത് പ്ലാസ്റ്റിക് പാത്രങ്ങളിലാണോ? എങ്കിൽ തീർച്ചയായും ഭയക്കണം. കാരണം ഉപ്പ് ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കാൻ പാടുള്ളതല്ല. സ്റ്റീൽ പാത്രങ്ങളിലും സൂക്ഷിക്കുന്നത് നല്ലതല്ല. എന്നാൽ ഗ്ലാസ് ജാറിൽ, ഒരു ഭരണിയിലോ ആണ് ഉപ്പ് സൂക്ഷിക്കുന്നത് എങ്കിൽ നിങ്ങൾക്ക് ആരോഗ്യം പ്രശ്നങ്ങളും ഉണ്ടാകില്ല.
ഉപയോഗിക്കുന്ന വെളിച്ചെണ്ണകളും വളരെയധികം പ്രാധാന്യമർഹിക്കുന്നു. നല്ല എണ്ണ ഒലിവ് ഓയിലാണ്. എന്നാൽ ഒലിവ് ഓയിൽ ഒരിക്കലും ചൂടാക്കി ഉപയോഗിക്കാൻ പറ്റുന്നതല്ല. നാളികേരം നല്ലപോലെ ചൂടാക്കി അതിൽ നിന്നും ഉണ്ടാകുന്ന വെണ്ട വെളിച്ചെണ്ണ അഥവാ വെർജിൻ കോക്കനട്ട് ഓയിലാണ് ഏറ്റവും നല്ല എണ്ണ. ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന നോൺസ്റ്റിക് പാനലിൽ ഏതെങ്കിലും തരത്തിലുള്ള കോറലുകൾ ഉണ്ട് എങ്കിൽ ഇതിന്റെ കോട്ടിങ്ങ് ഇളകി വയറിലെത്താൻ സാധ്യതയുണ്ട്.
ഈ രീതി ക്യാൻസറിനു പോലും കാരണമാകുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഭക്ഷണം പാകം ചെയ്ത ശേഷം ഇവ പ്ലാസ്റ്റിക് പാത്രങ്ങളിലും സൂക്ഷിക്കുന്നത് അത്ര ഉചിതമല്ല. പാചകം ചെയ്തശേഷം ഇത് ഇരുമ്പ് പാത്രങ്ങളിലോ പാത്രങ്ങളിൽ സൂക്ഷിച്ചുവയ്ക്കാൻ പാടില്ല. ഉടൻതന്നെ ഒരു ഗ്ലാസ് പാത്രത്തിലോ, നല്ല ക്വാളിറ്റിയുള്ള പ്ലാസ്റ്റിക് പാത്രത്തിലോ, സ്റ്റീൽ പാത്രങ്ങളിലേക്ക് മാറ്റാം. നോൺസ്റ്റിക് പാനുകൾ കഴുകുന്നതിനായി സ്റ്റീൽ സ്ക്രപ്പറുകൾ ഒരിക്കലും ഉപയോഗിക്കരുത്. സോഫ്റ്റ് ആയിട്ടുള്ള സ്പോഞ്ചുകളാണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത്.