നിങ്ങളും ഒരു പ്രമേഹ രോഗിയാണോ, നിങ്ങളുടെ പ്രമേഹവും കൊളസ്ട്രോളും ഇങ്ങനെ എളുപ്പം നിയന്ത്രിക്കാം.

ഇന്ന് നൂറിൽ 80 പേർക്കും പ്രമേഹമാണ് എന്ന് തന്നെ പറയാം. അത്രയധികം ആളുകൾ നമ്മുടെ നാട്ടിൽ പ്രമേഹം എന്ന രോഗം കൊണ്ട് വിഷമിക്കുന്നുണ്ട്. ഒരിക്കൽ പ്രമേഹം നിങ്ങളെ ബാധിച്ചു കഴിഞ്ഞാൽ ഇത് ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും ദോഷമായി ബാധിക്കും. ശരീരത്തിന്റെ മെറ്റബോളിസം മുഴുവൻ നശിപ്പിക്കാൻ ഈ പ്രമേഹം എന്ന രോഗത്തിന് സാധ്യമാണ്. എന്നതുകൊണ്ട് തന്നെ ഒരിക്കലും ഈ രോഗം വരാതിരിക്കാനായി നിങ്ങൾ ജീവിതം വളരെ കൃത്യമായി നിയന്ത്രിക്കാം. പ്രധാനമായും പ്രമേഹം കൊളസ്ട്രോൾ ബ്ലഡ് പ്രഷർ എന്നിങ്ങനെയുള്ള രോഗങ്ങളെല്ലാം വരുന്നത് നമ്മുടെ ജീവിതശൈലി ആരോഗ്യപ്രദമല്ല എന്നതുകൊണ്ടാണ്.

   

പ്രമേഹത്തെയും കൊളസ്ട്രോളിനെയും ബ്ലഡ് പ്രഷറിനെയും നിയന്ത്രിക്കാൻ ആയാൽ തന്നെ ഒട്ടുമിക്ക അവയവങ്ങളെ എല്ലാം നമുക്ക് സംരക്ഷിക്കാം. ജീവനെ തന്നെ സംരക്ഷിക്കാം എന്ന് തന്നെ പറയാം. പ്രധാനമായും ഭക്ഷണത്തിൽ മൂന്ന് നേരവും പച്ചക്കറികൾ ധാരാളമായി ഉൾപ്പെടുത്തണം. പഴവർഗ്ഗങ്ങൾ കഴിക്കാമെങ്കിലും കിഴങ്ങ് വർഗ്ഗങ്ങളും അമിതമായി മധുരമുള്ള പഴവർഗ്ഗങ്ങളും ഒഴിവാക്കണം.ചോറ് ഒരു വലിയ വില്ലനാണ് എന്നതുകൊണ്ട് തന്നെ തവിടുള്ള അരി ഉപയോഗിച്ചുള്ള ഉപയോഗിക്കാം. മധുരം എന്നാൽ പഞ്ചസാര മാത്രമല്ല പലഹാരങ്ങളും ചായ ജ്യൂസ് ചോറ് എന്നിവയെല്ലാം മധുരമുള്ളവയാണ്.

ധാരാളമായി ജലാംശം ശരീരത്തിൽ ഉണ്ടാകേണ്ടതുണ്ട്. ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഒമേഗ ത്രി ആസിഡുകൾ ഉൾപ്പെടുത്തുക. ഇതിനായി ചെറുമത്സ്യങ്ങൾ ഭക്ഷണത്തിൽ ധാരാളം ആയി ഉൾപ്പെടുത്താം. ദിവസവും ഭക്ഷണത്തിനോടൊപ്പം ഒരു പാത്രം തൈര് കഴിക്കുന്നതും നല്ലതാണ്. രാത്രിയും തൈര് കഴിക്കുന്നതിനേക്കാൾ ഉച്ചഭക്ഷത്തിനോടൊപ്പം കഴിക്കുന്നതാണ് ഉത്തമം. നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം എത്രത്തോളം മെച്ചപ്പെട്ടിരിക്കുന്നുവോ അതിനെ അനുസരിച്ച് നമ്മുടെ ആയുസ്സും നീണ്ടുകിട്ടും. പ്രമേഹം കൊളസ്ട്രോള് ബ്ലഡ് പ്രഷർ പോലുള്ള രോഗങ്ങൾ ഉണ്ടാകുമ്പോൾ ഇത് രക്തക്കുഴലുകളിൽ സമ്മർദ്ദം ഉണ്ടാക്കുകയും .

ഇതുമൂലം സ്ട്രോക്ക് പോലുള്ള പല രോഗങ്ങളും ഉണ്ടാകാനും സാധ്യതയുണ്ട്. ഒരിക്കൽ പ്രമേഹം വന്നാൽ പിന്നീട് മരുന്നുകൾ കഴിക്കാതെ മാറില്ല എന്നൊരു അവസ്ഥയിലേക്ക് നാം എത്തിച്ചേരും.എന്നാൽ മരുന്നുകൾ കഴിച്ചു തുടങ്ങിയാൽ പിന്നീട് നിർത്താൻ ആകില്ല എന്ന തെറ്റിദ്ധാരണ കൊണ്ട് ആരും മരുന്നുകളെ ഉപേക്ഷിക്കരുത്. ആരംഭഘട്ടമാണ് എങ്കിൽ തീർച്ചയായും ഈ മരുന്നുകളിലൂടെയും, ജീവിതശൈലിയുടെയും, ഭക്ഷണ ക്രമത്തിലൂടെയും, വ്യായാമത്തിലൂടെയും പ്രമേഹത്തിനേ ഒഴിവാക്കാം.

Leave a Reply

Your email address will not be published. Required fields are marked *