പലർക്കും ഉള്ള ഒരു പ്രശ്നമാണ് ശരീരം വേദന എന്നുള്ളത്. ഏറ്റവും അധികമായും ശരീരത്തിൽ വേദന ഉണ്ടാകാനുള്ള സാധ്യതകൾ ഉള്ളത് കാലിന്റെ അടിഭാഗത്താണ്. ഒരു ശരീരത്തിന്റെ മുഴുവനും ഭാരം നിലനിർത്തുന്നതും നിയന്ത്രിക്കുന്നതും താങ്ങി നിർത്തുന്നതും കാലുകളാണ്. അതുകൊണ്ടുതന്നെ കാലുകളിൽ വേദന ഉണ്ടാകാനുള്ള സാധ്യതകളും വളരെ കൂടുതലാണ്. പ്രത്യേകമായി നിങ്ങളുടെ കാൽപാദത്തിനടി അടിഭാഗമോ ഉപ്പൂറ്റിയോ വേദനയുണ്ട് എങ്കിൽ മനസ്സിലാക്കുക .
നിങ്ങളുടെ കാൽപാദത്തിന്റെ ഭാഗത്തുള്ള ചില ടെൻഡന്റുകൾക്ക് നീർക്കെട്ട് സംഭവിച്ചിരിക്കണം. ഉപ്പൂറ്റിയുടെ മുകളിലേക്ക് കാൽ തണ്ടയിലേക്ക് നീങ്ങുന്ന ഒരു ഭാഗമാണ് ചില വള്ളികൾ പോലെ പ്രവർത്തിക്കുന്നവ. ഇവയാണ് നിങ്ങളുടെ കാലുകളുടെ പ്രവർത്തനരീതി നിയന്ത്രിക്കുന്നത്. ഈ വള്ളികൾക്ക് ഏതെങ്കിലും തരത്തിലുള്ള വലിവുകളും നീർക്കെട്ടുകൾ ഉണ്ടാകുമ്പോൾ ഇത് നിങ്ങളുടെ ഓരോ ചലനത്തെയും ബാധിക്കും.
കാലുകളിലുള്ള ഇത്തരത്തിലുള്ള വേദന മാറി കിട്ടുന്നതിനുവേണ്ടി നിങ്ങൾക്ക് വീട്ടിൽ തന്നെ ഉപയോഗിക്കാവുന്ന ചില മാർഗങ്ങളുണ്ട്. ഏറ്റവും ആദ്യമായി നിങ്ങൾക്ക് ചെയ്തു നോക്കാവുന്ന ഒന്നാണ് ഉലുവ പ്രയോഗം. അല്പം ഉലുവ എടുത്ത് വറുത്ത് പൊടിച്ച് മാറ്റിവയ്ക്കുക. ശേഷം ആയുർവേദ കടകളിൽ നിന്നും മേടിക്കുന്ന കർപ്പൂരാദി തൈലത്തിൽ ഒരു പേസ്റ്റ് രൂപം അകത്തക്ക വിധം ഇത് മിക്സ് ചെയ്തെടുക്കാം. ഈ പേസ്റ്റ് നിങ്ങളുടെ കാലുകളിൽ വേദനയുള്ള ഭാഗങ്ങളിൽ പുരട്ടി വെക്കാം.
ഇത് ചെയ്യുന്നതിനോടൊപ്പം തന്നെ ഉലുവ ഇട്ട് വെള്ളം കുടിക്കുന്നതും ഉത്തമമാണ്. നിങ്ങൾക്ക് വേദന മാറ്റാനുള്ള മറ്റൊരു മാർഗമാണ് എരുക്കിന്റെ ഇല മുറിച്ച് ഒരു തുണിയിൽ കെട്ടി ഇത് നല്ലപോലെ ചൂടാക്കിയെടുത്ത് നിങ്ങളുടെ വേദനയുള്ള ഭാഗങ്ങളിൽ കീഴി പിടിക്കുക. ചെറുനാരങ്ങ മുറിച്ച് ഇതിനോടൊപ്പം ഇന്ദുപ്പ് കൂടി ചേർത്ത് ചൂട് പിടിക്കുന്നതും നല്ലതാണ്. ഈ മാർഗ്ഗങ്ങളെല്ലാം തന്നെ വളരെ പെട്ടെന്ന് നിങ്ങൾക്ക് വേദനയിൽ നിന്നും മോചനം നേടിത്തരും.