ചിങ്ങമാസം പിറക്കാൻ പോകുകയാണ്. ചിങ്ങമാസം എന്നത് ഒരു പുതിയ ആണ്ട് ആരംഭമാണ്.പുതിയ ഒരു വർഷം പിറക്കുന്നത് കൊണ്ട് തന്നെ നിങ്ങളുടെ വീട്ടിലുള്ള പല രീതിയിലുള്ള പഴയതായതോ ഉപയോഗശൂന്യമായുള്ള കാര്യങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഏറ്റവും പ്രധാനമായും നിങ്ങളുടെ വീട്ടിലുള്ള ഇലക്ട്രോണിക് ഇലക്ട്രിക് വസ്തുക്കൾ പ്രവർത്തന ശൂന്യമായ എങ്കിൽ ഇവ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
പ്രത്യേകിച്ച് നിങ്ങളുടെ വീട്ടിൽ നിന്നും ഒഴിവാക്കേണ്ട ഒരു വസ്തുവാണ് ക്ലോക്ക്. നിങ്ങൾ ഉപയോഗിക്കുന്ന ക്ലോക്ക് അല്ല ഉപയോഗശൂന്യമായ ബാറ്ററി ഇല്ലാതെയോ പ്രവർത്തിക്കാത്തത് ആയിട്ടുള്ള പഴയ ക്ലോക്കുകൾ നിങ്ങളുടെ വീട്ടിൽ നിന്നും ഒഴിവാക്കാം. അതുപോലെ തന്നെയാണ് മുൻ വർഷങ്ങളിൽ നേതായ കലണ്ടറുകൾ ഒരിക്കലും നിങ്ങളുടെ വീട്ടിൽ സൂക്ഷിക്കരുത്.
പൂജാമുറിയിലോ നിങ്ങളുടെ വീടിനകത്ത് വിഗ്രഹങ്ങളോ ഈശ്വര ചിത്രങ്ങളോ പൊട്ടിയതായിട്ടുണ്ടെങ്കിൽ ഇവയും ഒഴിവാക്കാം. ചിന്നൽ വീണതോ പൊട്ടിയതോ ആയിട്ടുള്ള കണ്ണാടികൾ നിങ്ങളുടെ വീടിനകത്ത് സൂക്ഷിക്കരുത്. വലിയ ദോഷമാണ് ഇത്. പൂജാമുറിയിലെ വിഗ്രഹങ്ങൾ പൊടി പിടിച്ചിരിക്കുന്ന ഒരു അവസ്ഥയും കാണരുത് .
ഇത് ഒഴിവാക്കാനായി ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് ഇതിലേക്ക് 2 തുളസിയില നുള്ളിയിട്ട് ഇത് തുളസി തീർത്ഥമാക്കി ഈ തീട്ടം കൊണ്ട് നിങ്ങളുടെ വിഗ്രഹങ്ങളും ചിത്രങ്ങളും തുടച്ചു മിനുക്കാം. ഇത്തരത്തിൽ വീടിനകത്തുള്ള എല്ലാതരത്തിലുള്ള അശുദ്ധികളും ഈ ചിങ്ങം പിറക്കുന്നതിനും മുൻപായി ഒഴിവാക്കുക. ശേഷം മാവില കൊണ്ട് നിങ്ങളുടെ വീടിനകത്ത് മഞ്ഞൾ വെള്ളം തളിക്കാം.