പ്രായം 50 കഴിഞ്ഞോ? എങ്കിൽ ഇനി സൂക്ഷിക്കണം.

ഹൃദയാഘാതം എന്നത് സാധാരണയായി പുരുഷന്മാർക്കാണ് അധികമായി വരുന്നതായി കാണപ്പെടാറുള്ളത്. എന്നാൽ സ്ത്രീകൾക്ക് ഇത് വരുന്നതിന്റെ തോത് കുറവായിരുന്നു. പക്ഷേ പ്രായം കൂടുന്തോറും സ്ത്രീകൾക്കും ഈ ഹൃദയാഘാതത്തിനുള്ള സാധ്യതകളും വർധിക്കുന്നുണ്ട്. പ്രത്യേകമായി 50 വയസ്സ് പ്രായം കഴിഞ്ഞ് സ്ത്രീകൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇതിന് കാരണം ഇവരുടെ ശരീരത്തിലെ ഹോർമോണുകളുടെ വ്യതിയാനം തന്നെയാണ്.

   

ഇവരുടെ ശരീരത്തിൽ ഉണ്ടായിരുന്ന ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അളവ് കുറയുന്നതാണ് ഇത്തരത്തിൽ ഹൃദയാഘാതം പോലുള്ള അവസ്ഥകൾ വരാനുള്ള സാധ്യതകളെ വർധിപ്പിക്കുന്നത്. സ്ത്രീകൾക്ക് അവരുടെ ശരീരത്തിൽ കാണപ്പെടുന്ന ഒരു അവസ്ഥയാണ് ആർത്തവം. എന്നാൽ അൻപതിനോട് അടുക്കും തോറും ഇവരുടെ ആർത്തവ വിരാമത്തിനുള്ള സമയമാണ്. ഈ ആർത്തവം വിരാമത്തോടുകുടി ഇവരുടെ ശരീരത്തിന് ഒരു പ്രൊട്ടക്ഷൻ ആയി നിലനിന്നിരുന്ന ഈസ്ട്രജൻ ഹോർമോൺ വല്ലാതെ കുറയും.

തന്നെയാണ് ഹൃദയാഘാതം പോലുള്ള മറ്റു രോഗാവസ്ഥകളും വന്നുചേരാനുള്ള സാധ്യതകൾ വർദ്ധിക്കുന്നത്. ഈ തിരിച്ചറിവ് നിങ്ങൾക്ക് ഉണ്ട് എങ്കിൽ തീർച്ചയായും നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൃത്യമായ ഒരു ആരോഗ്യ ശീലവും വ്യായാമ ശീലവും ഭക്ഷണശൈലിയും നിങ്ങൾ ഉണ്ടാക്കിയെടുത്താൽ മാത്രമേ ഇത്തരം രോഗാവസ്ഥകളെ മറികടക്കാൻ ആകും.

അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ നിങ്ങൾ ഒഴിവാക്കുക എന്നത് ഈ സമയത്ത് പ്രത്യേകം ശ്രദ്ധയോടുകൂടി ചെയ്യണം. അതുപോലെതന്നെ നിങ്ങളുടെ ഭക്ഷണം കഴിക്കാൻ എടുക്കുന്ന പ്ലേറ്റിന്റെ മെത്തേഡിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. പ്ലേറ്റിന്റെ നാലിൽ ഒരു ഭാഗം മാത്രമായി കാർബോഹൈഡ്രേറ്റിനെ ഒതുക്കുക. ബാക്കി ഭാഗം കറികളും പച്ചക്കറികളും ഇലക്കറികളും ഫ്രൂട്ട്സും വയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *