മുഖത്തിന്റെ ചർമം നിങ്ങൾ പോലും പ്രതീക്ഷിക്കാത്ത അത്ര തിളങ്ങുന്നതിനും ചർമ്മത്തിന്റെ കാന്തി വർധിപ്പിക്കുന്ന മുഖം നല്ല സോഫ്റ്റ് ആകുന്നതിനും വളരെ നല്ല ഒരു ഹോം റെമഡിയാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. പ്രധാനമായും നിങ്ങൾ ഒരുപാട് ഹോം റെമഡികൾ കണ്ടിട്ടുണ്ടാകും ഇവയിൽ നിന്നും എല്ലാം വളരെയധികം വ്യത്യസ്തമായ ഒരു ഹോം റെമഡി ആണ് ഇത്. നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ഇത് പരീക്ഷിക്കാം.
ഈയൊരു റെമഡി ചെയ്തതുകൊണ്ട് നിങ്ങൾക്ക് ഒരിക്കലും വിഷമിക്കേണ്ടി വരില്ല. കാരണം തീർച്ചയായും നല്ല റിസൾട്ട് ഉള്ള ഒന്നാണ് ഇത്. പ്രത്യേകിച്ചും ഇത് ചെയ്യുമ്പോൾ റിസൾട്ട് ഉണ്ടാകുന്നത് പിറ്റേ ദിവസത്തേക്ക് ആണ്. നിങ്ങൾക്ക് വീട്ടിൽ അലോവേര ഉണ്ട് എങ്കിൽ അതിന്റെ തണ്ട് ഉപയോഗിച്ച് ചെയ്യാം. ഇല്ലാത്തവരാണ് എങ്കിൽ ആയുർവേദ കടകളിൽ നിന്നും മേടിക്കാൻ കിട്ടും. അതും അല്ലെങ്കിൽ അലോവേരയുടെ ജെല്ല് ഒറിജിനൽ മേടിക്കാൻ കിട്ടുന്നത് ഉപയോഗിക്കാം.
തണ്ടാണ് ഉപയോഗിക്കുന്നത് എങ്കിൽ മിക്സിയുടെ ജാറിൽ ഒന്ന് കറക്കി എടുക്കാം. ഈ ജെല്ലി നോടൊപ്പം തന്നെ രണ്ടു വസ്തുക്കൾ കൂടി ചേർക്കേണ്ടതുണ്ട്. ഒരു സ്പൂൺ തേനും ഒരു സ്പൂൺ തന്നെ കാപ്പിപ്പൊടിയും ചേർത്ത് കൊടുക്കാം. ഈ മൂന്നു വസ്തുക്കളും കൂടി നന്നായി മിക്സ് ചെയ്തെടുക്കണം.
ഇപ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ഈ പേസ്റ്റ് രൂപത്തിലുള്ള മിക്സ് മുഖത്തും നിങ്ങളുടെ ചർമ്മത്തിന്റെ ഇരുണ്ട നിറമുള്ള ഭാഗങ്ങളിലും ഉപയോഗിക്കാം. അരമണിക്കൂർ നേരമെങ്കിലും ഇത് മുഖത്ത് റസ്റ്റ് ചെയ്തതിനുശേഷം കഴുകിക്കളയാം. ഇൻസ്റ്റന്റ് ആയി റിസൾട്ട് കിട്ടുന്ന ഒന്നാണ് എങ്കിൽ കൂടിയും, പിറ്റേദിവസത്തേക്ക് ഇതിന്റെ റിസൾട്ട് കൂടുതൽ മനോഹരമാകും.