കിഡ്നി രോഗങ്ങൾ നിങ്ങൾക്കുണ്ടോ എന്നറിയുന്നതിന് നിങ്ങളെ ശരീരത്തിലെ ലക്ഷണങ്ങൾ തന്നെ കാരണമാകാറുണ്ട്. എന്നാൽ പലപ്പോഴും പലരും ഈ ലക്ഷണങ്ങൾ കാണുമ്പോൾ ഇതിനെ ശരിയായ രീതിയിൽ ശ്രദ്ധിക്കാതെ അവഗണിക്കുന്നു എന്നതുകൊണ്ടാണ് വലിയ കിഡ്നി രോഗികളായി മാറുന്നത്. ഇത്തരത്തിലുള്ള കിഡ്നി രോഗത്തിന്റെ പ്രധാന ലക്ഷണം കാലുകളിലും മുഖത്തും കണ്ണിന് താഴെയുമായി നീര് ഉണ്ടാകുന്നു എന്നതാണ്.
കാലുകളിൽ തൊട്ടാൽ കുഴിഞ്ഞു പോകുന്ന രീതിയിലുള്ള നീര് ഉണ്ടാകുന്നത് കിഡ്നി രോഗത്തിന്റെ പ്രധാന ലക്ഷണമാണ്. കണ്ണിന് താഴെയായുള്ള ഭാഗം തടിച്ചു വീർത്തു വരുന്നത് കിഡ്നി രോഗത്തിന് ഒരു പ്രധാന ലക്ഷണമാണ്. കിഡ്നി രോഗം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് മൂത്രമൊഴിക്കുമ്പോൾ ധാരാളമായി പത ഉണ്ടാകുന്നു എന്ന ലക്ഷണത്തിലൂടെയാണ്. മൂത്രമൊഴിക്കുമ്പോൾ എല്ലാവർക്കും തന്നെ മുത്രത്തിൽ പത കാണാറുണ്ട്, പക്ഷേ ഈ കിഡ്നി രോഗമുള്ള ആളുകൾക്ക് സോപ്പ് പതയുന്നതുപോലെ കാണാം.
ഫ്ലഷ് അടിച്ചു എന്നാൽ കൂടെയും പോകാത്ത രീതിയിൽ ആ പത നിലനിൽക്കും. ഇങ്ങനെയുള്ള ലക്ഷണങ്ങൾ കാണുമ്പോൾ യൂറിന് ക്രിയാറ്റിന്റെ അളവ് എത്രത്തോളം ഉണ്ട് എന്നത് ടെസ്റ്റ് ചെയ്യണം. ആൽബുമിൻ അളവാണ് ശരിയായ രീതിയിൽ നോക്കേണ്ടത്. ഇത് കൂടുതലാണ് എങ്കിൽ തീർച്ചയായും കിഡ്നി രോഗ സാധ്യതകൾ ഉണ്ട്. ഒപ്പം തന്നെ ഹൃദയാഘാതം ഉണ്ടാകാനും ഹാർട്ട് ഫെയിലിയറിനുള്ള സാധ്യതകൾ ഏറെയാണ്.
അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ ഉടൻതന്നെ ആശുപത്രികളിൽ പോയി ചികിത്സകൾ ചെയ്തു രോകത്തിൽ നിന്നും മുക്തി നേടാം. പ്രമേഹം എന്ന രോഗവും കിഡ്നി രോഗത്തിന് സാധ്യതകൾ വർദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ ജീവിതശൈലിയെ നല്ല രീതിയിൽ തന്നെ നിയന്ത്രിക്കേണ്ടതുണ്ട്.