ചർമം തിളങ്ങുന്നതിന് ഇന്ന് 100 മാർഗ്ഗങ്ങൾ നമുക്കുണ്ട് എന്നാൽ നമുക്ക് വീട്ടിലുള്ള വസ്തുക്കൾ മാത്രം ഉപയോഗിച്ചുകൊണ്ട് ഈ പരീക്ഷണങ്ങൾ നടത്താൻ ആകുന്നുണ്ട് എങ്കിൽ ഇത് എല്ലാവർക്കും ചെയ്യാനാകും. ഇത്തരത്തിൽ എല്ലാവർക്കും ചെയ്യാനാവുന്ന വളരെയധികം റിസൾട്ട് ഉള്ള ഒരു പാക്ക് ആണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത് പ്രധാനമായും ഈ പാക്കിലേക്ക് ആവശ്യമായി വരുന്നത് അരിപ്പൊടിയാണ്. അരിപ്പൊടി ഒരു തവണയല്ലാ മൂന്ന് തവണ ആയിട്ടാണ് നാം ഉപയോഗിക്കുന്നത്.
ഓരോ തവണ ഉപയോഗിക്കുമ്പോൾ ഇതിൽ ചേർക്കേണ്ട വസ്തുക്കളും വ്യത്യസ്തമാണ്. പ്രധാനമായും നിങ്ങളുടെ മുഖത്ത് ഏതുതരം പാക്കുകൾ ചെയ്യുകയാണെങ്കിലും അതിനുമുമ്പായി മുഖം അല്പം ചൂടുള്ള വെള്ളം കൊണ്ട് കഴുകുകയോ ചൂടുള്ള മുഖത്ത് പിടിക്കുകയോ മുഖത്തേക്ക് ആവി പിടിക്കുകയും ചെയ്ന്നത് വളരെയധികം റിസൾട്ട് നൽകുന്നു. ആദ്യമായി അരിപ്പൊടി ഒരു ടേബിൾസ്പൂൺ എടുത്ത് ഒരു പാത്രത്തിലേക്ക് ഇടാം.
ഇതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ചെറുനാരങ്ങയുടെ പകുതി ഭാഗവും പിഴിഞ്ഞ് ചേർക്കാം. ഇത് നല്ലപോലെ മിക്സ് ചെയ്തെടുത്ത മുഖത്ത് തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം ഇത് കഴുകി കളയാവുന്നതാണ്. ശേഷം ഈ പാത്രത്തിലേക്ക് തന്നെ ഒരു സ്പൂൺ അരിപ്പൊടിയും, അതിലേക്ക് അല്പം തൈര് ചേർത്ത് ഇളക്കിയെടുക്കാം.
ഒരു പേസ്റ്റ് രൂപത്തിൽ ആകുന്ന അളവിലേക്ക് തൈര് ചേർക്കാം. ശേഷം ഇതും മുഖത്ത് അരമണിക്കൂർ നേരം ഇട്ടു വയ്ക്കാം. തണുത്ത വെള്ളത്തിൽ കഴുകി കളഞ്ഞ ശേഷം ഒരു സ്പൂൺ അരിപ്പൊടിയിലേക്ക് അല്പം തേൻ ചേർത്ത് മിക്സ് ചെയ്ത് ഇതിലേക്ക് റോസ് വാട്ടർ കൂടി ചേർത്ത് ഇളക്കാം. ഒരു നല്ല ക്രീം രൂപത്തിൽ ആകുന്നത് വരെ മിക്സ്ആക്കാം ശേഷം മുഖത്ത് നല്ലപോലെ തേച്ചുപിടിപ്പിച്ച് അരമണിക്കൂർ ശേഷം കഴുകി കളയാം.