കാൽപാദങ്ങളുടെ അടിഭാഗം വിണ്ടുകീറുക എന്നുള്ളത് വേനൽക്കാലമായാൽ കൂടുതൽ രൂക്ഷമാകാറുണ്ട്. ഇതുകൊണ്ട് വേദന ഉണ്ടാകുന്നു എന്നത് മാത്രമല്ല മറ്റുള്ളവർക്കും മുന്നിൽ നാണക്കേട് കൂടിയാണ് എന്നതുകൊണ്ട് പലരും ഇതിനെ മറച്ചു പിടിക്കാറുണ്ട്.എന്നാൽ നിങ്ങളുടെ കാൽപാദങ്ങൾക്ക് ഇടയിലുള്ള ഈ വിണ്ടുകീറൽ പൂർണ്ണമായും ഇല്ലാതാക്കാനും നിങ്ങളുടെ കാൽപാദങ്ങൾ കൂടുതൽ.
മനോഹരമാക്കാനും ഒരു പുതിയ ഹോം റെമഡി പറഞ്ഞു തരാം. ഇതിനായി നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ആണ് ഉപയോഗിക്കേണ്ടത്. ഇങ്ങനെയുള്ള പല വസ്തുക്കളെയും ഉപയോഗം അറിയാത്തതുകൊണ്ടാണ് നാം ഇവ ഉപയോഗിക്കാതെയും നിങ്ങളുടെ കാൽപാദങ്ങൾ ഇപ്പോഴും വീണ്ടും വിണ്ടുകിറിയിരിക്കുന്നത്. ഏറ്റവും പ്രധാനമായും ഇത് തയ്യാറാക്കാനായി ഒരു സബോളയാണ്.
ഉപയോഗിക്കേണ്ടത്. ഒരു സബോള ചെറിയ കഷണങ്ങളാക്കി നുറുക്കി മിക്സിയുടെ ജാറിൽ ചേർക്കാം. ഇതൊരു നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഒരു അരിപ്പ വെച്ച് അരിച്ചെടുത്ത് മാറ്റിവയ്ക്കാം. ഇതിലേക്ക് ഒരു സ്പൂൺ അളവിൽ പഞ്ചസാര ചേർത്ത് മിക്സ് ചെയ്യാം. ഒരു സ്പൂൺ തന്നെ ചെറുനാരങ്ങാനീര് കൂടി മിക്സ് ചെയ്യാം. അല്പം സോഡാ പൊടി കൂടി ചേർക്കാം.
ഇവയെല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്ത ശേഷം, കാൽപാദങ്ങളിൽ നന്നായി മസാജ് ചെയ്ത് തേച്ചു പിടിപ്പിക്കാം. ഇങ്ങനെ ദിവസവും നിങ്ങൾ ചെയ്യുകയാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ കാൽപാദങ്ങൾ കൂടുതൽ മനോഹരങ്ങളാകും. ഒപ്പം തന്നെ വിണ്ടുകീറിയ പാടുകൾ പോലും അവശേഷിക്കാതെ സോഫ്റ്റ് ആയി മാറി കിട്ടും. ഇനി നിങ്ങളുടെ കാൽപാദങ്ങളിലെ പാടുകൾ നിങ്ങളെ നാണം കെടുത്തില്ല. പകരം ഇവയുടെ മൃദുലത നിങ്ങളെ കൂടുതൽ സന്തോഷിപ്പിക്കും.