ഇന്ന് ആരോഗ്യ മേഖലകളിൽ ഒരുപാട് പഠനങ്ങളും ഒരുപാട് പുതിയ ആരോഗ്യ ചിന്തകളും ഉണരുന്ന സമയമാണ്. കാരണം ഇന്നത്തെ ആളുകളുടെ രോഗാവസ്ഥകളും ഇതിനനുസരിച്ച് വർദ്ധിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ ഏതു പോലെ ഒരുപാട് ജോലി ചെയ്ത ശേഷം അല്പം ഭക്ഷണം കഴിക്കുക എന്ന രീതിയല്ല ഇന്ന് നിലനിൽക്കുന്നത്. ശരീരത്തിന് ഒരുപാട് ആയാസം ഒന്നുമില്ലാത്ത ജോലികളാണ് ചെയ്യുന്നത് എങ്കിൽ കൂടിയും ധാരാളമായി കൊഴുപ്പും ഫാറ്റും അടങ്ങിയ.
ഭക്ഷണങ്ങളാണ് നാം ഇന്ന് കഴിക്കുന്നത്. പ്രായമായവരാണെങ്കിലും ചെറുപ്പക്കാർ ആണെങ്കിലും ഇന്ന് ജംഗ്ഫുഡുകൾ ധാരാളമായി കഴിക്കുന്ന ഒരു ശീലം കണ്ടുവരുന്നു. അതുപോലെതന്നെ നമ്മുടെ ഇഷ്ടഭക്ഷണം ആയ ചോറ് വെളുത്ത അരി ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത് എന്നതുകൊണ്ടുതന്നെ ധാരാളം ആരോഗ്യപ്രശ്നങ്ങൾ ഇതിനെ തുടർന്ന് ഉണ്ടാകുന്നു.എന്നാൽ ചോറ് ഉപേക്ഷിച്ച് പകരം ചപ്പാത്തി കഴിക്കാം എന്ന് ചിന്തിക്കുന്നവരും ഉണ്ട്.
ഒരിക്കലും ഇതുകൊണ്ട് യാതൊരു തരത്തിലുള്ള പ്രയോജനങ്ങളും ഉണ്ടാകുന്നില്ല. ചപ്പാത്തി കഴിക്കാം എങ്കിൽ കൂടിയും ചോറിന് പകരമായി ഒരുപാട് ചപ്പാത്തി കഴിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടാകില്ല. ഒന്നോ രണ്ടോ ചപ്പാത്തി അതിൽ കൂടുതൽ ഒരിക്കലും കഴിക്കരുത്. ഓട്സ് എന്നതിനെക്കുറിച്ച് ആളുകളിൽ ഉള്ളത് ഒരു വലിയ തെറ്റധാരണയാണ്. ഓട്സ് ഒരിക്കലും ഒരുപാട് ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്നതല്ല.
എന്നാൽ പൂർണമായ രൂപത്തിലാണ് നാം ഉണ്ടാക്കി കഴിക്കുന്നത് എങ്കിൽ ഇത് ഗുണകരമാണ്. ഇന്ന് പാക്കറ്റുകളിലായി വരുന്ന ഓട്സ് ശരീരത്തിന് ഒരുപാട് ദോഷം ഉണ്ടാക്കുന്നവയാണ്. തവിടുള്ള ചുവന്ന അരിയാണ് നിങ്ങൾ ചോറ് വയ്ക്കാൻ ഉപയോഗിക്കുന്നത് എങ്കിൽ ഇതാണ് നിങ്ങൾക്ക് ഏറ്റവും ആരോഗ്യപ്രദം. ചോറ് മാത്രമല്ല പലഹാരങ്ങൾ ഉണ്ടാക്കുന്നതിനും ഈ അരി ഉപയോഗിച്ച് ആണ് ചെയ്യുന്നത് എങ്കിൽ കൂടുതൽ മെച്ചമുണ്ടാകും.