കഫക്കെട്ട് ജലദോഷം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ തുടർക്കഥയാകുന്ന ചില ജീവിതങ്ങളുണ്ട്. പലപ്പോഴും ഇത് വന്നു കഴിഞ്ഞാൽ പിന്നെ മാറിപ്പോകാത്ത ഒരു അവസ്ഥ. അതുകൊണ്ടുതന്നെ മാനസികമായും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. ഇത്തരത്തിലുള്ള മൂക്കിൽ നിന്നും തലയിലേക്കും നെഞ്ചിലേക്കും എല്ലാം കഫമിറങ്ങുന്ന ഒരു അവസ്ഥ ഇല്ലാതാക്കുന്നതിനായി ഒരു ഒറ്റമൂലി പ്രയോഗമുണ്ട്.
ആവി പിടിക്കുക എന്നത് ഈ കഫം ഇറങ്ങുന്ന അവസ്ഥയ്ക്ക് നല്ല ഒരു മാറ്റം ഉണ്ടാക്കിത്തരും. വെറുതെ വെള്ളം ഉപയോഗിച്ച് ആവി പിടിക്കുന്നതും ഉചിതം തന്നെയാണ്. എന്നാൽ ഇതിൽ അല്പം തുളസിയിലിട്ട് ആവി പിടിക്കുകയാണെങ്കിൽ കൂടുതൽ പ്രയോജനകരമാണ്. ഇതിൽ നിന്നും അല്പം വ്യത്യസ്തമായി ഏറ്റവും അധികം പ്രയോജനകരമായി മുഴുവനും അലിയിച്ചു കളയുന്ന രീതിയിൽ നമുക്ക് ആവി പിടിക്കാൻ ആകും.
ഇങ്ങനെ ആവി പിടിക്കുന്നതിനായി രണ്ട് ഗ്ലാസ് വെള്ളം നല്ലപോലെ വെട്ടി തിളപ്പിച്ച് എടുക്കണം. ഇങ്ങനെ തിളപ്പിക്കുന്നതിനു മുൻപായി അതിലേക്ക് ചില വസ്തുക്കൾ കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്. ഏറ്റവും ആദ്യമായി ഇതിലേക്ക് ചേർക്കേണ്ടത് ഒരു ഇഞ്ച് നീളമുള്ള ഇഞ്ചി കഷണമാണ്. മൂന്നോ നാലോ പീസ് ആക്കി ഇത് വെള്ളത്തിലേക്ക് ഇടാം.
ഒപ്പം തന്നെ ഒരു ചെറുനാരങ്ങേ ചെറിയ കഷണങ്ങളാക്കി നുറുക്കി വെള്ളത്തിലിടാം. പത്തോ പതിനഞ്ചോ ഇലയോളം തുളസിയില നുള്ളി വെള്ളത്തിൽ ഇട്ടു വയ്ക്കാം. പത്തല്ലി വെളുത്തുള്ളി കൂടി ഇതിലേക്ക് ചേർക്കാം. നാലോ അഞ്ചോ ചെറിയ ഉള്ളി കൂടി ചേർത്ത് ഈ വെള്ളം നല്ലപോലെ വെട്ടി തിളപ്പിക്കാം. വെള്ളം തിളച്ച് ഉടനെ ഇറക്കി ആവി പിടിക്കുക. ഇങ്ങനെ ദിവസം മൂന്നുനേരം ചെയ്യാം.