ശരീരഭാരം കൂടുന്നത് പലപ്പോഴും നമുക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇതിനെ തുടർന്ന് ഉണ്ടാക്കാൻ ഇടയാകും. അതുകൊണ്ടുതന്നെ ശരീരഭാരം എപ്പോഴും കൃത്യമായ ബിഎംഐ അളവിൽ നിലനിർത്താൻ ശ്രമിക്കണം. ഇതിനുവേണ്ടി കൃത്യമായ ഹൈറ്റും വെയിറ്റും അറിഞ്ഞ് അതിനനുസരിച്ച് ശരീരഭാരം നിയന്ത്രിക്കാം. ശരീരഭാരം അല്പം പോലും കൂടി എന്നാൽ തന്നെ ഇതിന്റെ ബുദ്ധിമുട്ട് നമുക്ക് സ്വയമേ അനുഭവിക്കാൻ ആകും. നടക്കാൻ പോലും കിടപ്പ് അനുവദിക്കാതെ വരുന്ന സാഹചര്യങ്ങളും.
അതുപോലെതന്നെ ശരീരത്തിന്റെ ഭാരം കൊണ്ട് തന്നെ ഏത് ജോലി ചെയ്യുമ്പോഴും അതിനെ സ്പീഡ് കുറയുന്നത്, ഏതു ജോലിയിലും ഒരു ഉന്മേഷക്കുറവ് അനുഭവപ്പെടുന്നതും ഈ പൊണ്ണത്തടി കൊണ്ട് ഉണ്ടാകാവുന്ന ചില കാര്യങ്ങളാണ്. നിങ്ങൾക്ക് ശരീരഭാരം കൂടാൻ ഇടയാക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് ആദ്യമേ ചെയ്യേണ്ടത്. പ്രധാനമായും ചുവന്ന മാംസങ്ങൾ ആയിട്ടുള്ള മട്ടൻ, ബീഫ്, പോർക്ക്, താറാവ് എന്നിവയെല്ലാം കഴിക്കുന്നത്.
അത്ര ആരോഗ്യകരമല്ല. വല്ലപ്പോഴും ഒരിക്കൽ കഴിക്കുക എന്നതിനേക്കാൾ ഇടയ്ക്കിടെ ഇവ കഴിക്കുന്നത് ശരീരഭാരം കൂട്ടുക മാത്രമല്ല പല രോഗങ്ങൾക്കും ദോഷമാണ്. കിഡ്നി സംബന്ധമായ രോഗങ്ങളും ലിവർ സംബന്ധമായ രോഗങ്ങളും യൂറിക്കാസിഡ് പോലുള്ള ബുദ്ധിമുട്ടുകളും വർധിപ്പിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ പെട്ടെന്ന് ഒന്നും ഒരു വ്യക്തിക്ക് സാധിക്കില്ല.
ഇതിനുവേണ്ടി വ്യായാമം ഒരു ശീലമാക്കേണ്ടതുണ്ട്. ഒപ്പം തന്നെ നല്ല ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കാം. ദിവസവും ഒരു സ്പൂൺ അളവിൽ എള്ളെണ്ണ കുടിക്കുന്നത് ഒരുപാട് ഗുണങ്ങൾ നിങ്ങൾക്ക് നൽകുന്നുണ്ട്. ഇത് തടി കുറക്കാൻ നിങ്ങളെ സഹായിക്കുന്ന ഘടകങ്ങൾ ഒന്നാണ്. തേനും വെള്ളവും സമാസമം ചേർത്ത് കഴിക്കുന്നതും ഉത്തമമാണ്.