നമ്മുടെയെല്ലാം വീടുകളിൽ ഓറഞ്ച് കഴിക്കാനായി മേടിക്കാറുണ്ട്. ശരീരത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു ഫ്രൂട്ട് ആണ് ഓറഞ്ച്. നല്ല ബാക്ടീരിയകളെ ഉണ്ടാക്കിയെടുക്കാനും, ശരീരത്തിന്റെ വിറ്റാമിൻ സി നൽകാനും ഈ ഓറഞ്ച് ഒരുപാട് ഉപകാരപ്രദമാണ്. എന്നാൽ ഈ ഓറഞ്ച് കഴിച്ചു കഴിഞ്ഞ് ഇതിന്റെ തോൽ കളയാറാണ് പതിവ്.
എന്നാൽ ഇനി മുതൽ ഒരിക്കലും ഓറഞ്ച് കഴിച്ചാൽ ഇതിന്റെ തോല് കളയരുത്. തോല് സൂക്ഷിച്ചുവച്ച് നാലോ അഞ്ചോ ദിവസം നല്ല വെയിലത്ത് വെച്ച് ഉണക്കിപ്പൊടിച്ച് എടുക്കാം. ഇങ്ങനെ ഉണക്കിപ്പൊടിച്ചെടുക്കുമ്പോൾ നല്ലപോലെ ഡ്രൈയായി വേണം ഇത് സൂക്ഷിച്ചു വയ്ക്കാൻ. പിന്നീട് ആവശ്യാനുസരണം നമുക്ക് എടുത്ത് ഉപയോഗിക്കാം.
മുഖത്ത് ധാരാളമായി മുഖക്കുരു വരുന്ന ആളുകളാണ് എങ്കിൽ ഒരു സ്പൂൺ ഓറഞ്ചിന്റെ തോല് പൊടിച്ചത് ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കാം, ഇതിലേക്ക് ഒരു സ്പൂൺ തന്നെ അലോവേര ജെല്ല് കൂടി ചേർത്തു കൊടുക്കാം. ഇത് നല്ലപോലെ മിക്സ് ചെയ്ത ശേഷം ഒരു പകുതി നാരങ്ങയുടെ നീര് ഇതിലേക്ക് പിഴിഞ്ഞു കൊടുക്കാം. നിങ്ങൾ ഒരു ഡ്രൈ സ്കിൻ ഉള്ള ആളാണ് എങ്കിൽ നാരങ്ങയ്ക്ക് പകരമായി പാലോ, ഉരുളക്കിഴങ്ങ് നീര് ഉപയോഗിക്കാം.
രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപായി മുഖം നല്ലപോലെ വൃത്തിയായി കഴുകിയശേഷം ഈ പാക്ക് മുഖത്ത് കുരുവുള്ള ഭാഗങ്ങളിൽ തേച്ചുകൊടുക്കാം. മുഖത്ത് മുഴുവനായും തേച്ചു കൊടുക്കുന്നതുകൊണ്ട് തെറ്റില്ല. ഇത് നല്ല ഒരു സൺസ്ക്രീൻ പോലെയും തമ്മിൽ പ്രവർത്തിക്കുന്നു. ഒരിക്കലും ഇത് ഉപയോഗിച്ച ശേഷം മുഖത്ത് സോപ്പ് ഉപയോഗിക്കാൻ പാടുള്ളതല്ല. തീർച്ചയായും ഈ പാക്ക് നിങ്ങൾക്ക് നല്ല ഫലം നൽകും.