പണം ചെലവാക്കണ്ട, മരുന്ന് കഴിക്കേണ്ട നിങ്ങളുടെ അലർജി പൂർണമായി മാറ്റാം.

അലർജി രോഗങ്ങൾ പലതരത്തിൽ ഇന്ന് ആളുകൾക്ക് കണ്ടുവരുന്നുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ചു രോഗാവസ്ഥകൾ കൂടിയ കാലാവസ്ഥയാണ് ഇന്ന് കണ്ടുവരുന്നത്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം നമ്മുടെ ജീവിതശൈലിയിൽ വന്ന വലിയ മാറ്റങ്ങളാണ്. ജീവിതശൈലി എത്രത്തോളം ആരോഗ്യകരമായി നാം നിലനിർത്തുന്നത് അത്രയും നമ്മുടെ രോഗാവസ്ഥകളെയും അകറ്റി നിർത്താം എന്നാണ് ആരോഗ്യ മേഖലകളിലെ പഠനങ്ങൾ തെളിയിക്കുന്നത്.

   

ഇന്ന് ചെറിയ കുട്ടികളിലും മുതിർന്ന ആളുകളിലും ഒരുപോലെ കണ്ടുവരുന്ന ഒന്നാണ് അലർജി രോഗങ്ങൾ. എന്നാൽ ഈ അലർജി രോഗങ്ങൾ തന്നെ പലതരത്തിലാണ് കാണപ്പെടുന്നത്. ചിലർക്ക് ഇത് ശ്വാസകോശം സംബന്ധമായ അലർജികളാണ്. കണ്ണിൽ വരുന്നതിന്റെ ഭാഗമായി കണ്ണിനു ചൊറിച്ചിലും കണ്ണ് ചുവന്ന വരുന്ന അവസ്ഥയും കാണാറുണ്ട്. മൂക്കിനും അലർജി രോഗങ്ങൾ ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെടുന്നു.

ചില ആളുകൾക്കെങ്കിലും തൊലിപ്പുറമേ അലർജി രോഗങ്ങൾ കാണാറുണ്ട് ഇത് ഭക്ഷണങ്ങളിൽ നിന്നും പൊടിപടലങ്ങളിൽ നിന്നും മറ്റും ഉണ്ടാകാം. പ്രധാനമായും നമ്മുടെ ഭക്ഷണക്രമങ്ങളും കഴിക്കുന്ന ഭക്ഷണത്തിന്റെ ശുദ്ധിയും ഇതിൽ ഉപയോഗിക്കുന്ന വസ്തുക്കളും പ്രത്യേകം ശ്രദ്ധയോടെ ആയിരിക്കണം. ദഹനേന്ദ്രിയ വ്യവസ്ഥയിലുള്ള തകരാറുകളും ശരീരത്തിലെ ആരോഗ്യകരമായ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതുകൊണ്ട് തന്നെ, അലർജി പോലുള്ള പ്രശ്നങ്ങൾ.

ഉണ്ടാകാതിരിക്കാൻ ദഹന വ്യവസ്ഥയും വളരെ കൃത്യമായി സംരക്ഷിച്ചു പോരണം. ഭക്ഷണത്തിൽ നിന്നും പാല്, തൈര് എന്നിവ ഒഴിവാക്കുകയാണ് കൂടുതൽ ഉത്തമം. കാർബോഹൈഡ്രേറ്റ് മാംസാഹാരങ്ങൾ എന്നിവ കുറയ്ക്കുന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഒരു പരിധിവരെ ഒഴിവാക്കാൻ സഹായിക്കും. അലർജി രോഗങ്ങൾ ഉണ്ടാകുമ്പോൾ ഇതിന് കാരണം അറിഞ്ഞ് അത്തരം വസ്തുക്കളെ ഒഴിവാക്കാം.

Leave a Reply

Your email address will not be published. Required fields are marked *