50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

50 വയസ്സ് കഴിഞ്ഞാൽ ഉടനെ തന്നെ സ്ത്രീകൾക്ക് പലതരത്തിലുള്ള അസുഖങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ തന്നെ കണ്ടു വരാറുണ്ട്. സാധാരണ 50 വയസ്സ് കഴിഞ്ഞാൽ നമ്മുടെ സ്ത്രീകളിലെ മെൻസസ് നിൽക്കുന്ന ഒരു സമയമാണ്. ഈ സമയങ്ങളിൽ അവരുടെ ശരീരത്തിലെ ഒരുപാട് മാറ്റങ്ങൾ സംഭവിക്കാനും പലതരത്തിലുള്ള രോഗങ്ങളും അസുഖങ്ങളും ഒക്കെ തന്നെ ധാരാളം ചാൻസുകൾ കൂടുതലാണ്.

   

നമ്മുടെ സാധാരണ അമ്മമാരെ പ്രധാനമായും അവരുടെ കുടുംബത്തിലുള്ളവരുടെ കാര്യങ്ങൾ മാത്രമാണ് ശ്രദ്ധിക്കാറ്. എന്നാൽ സ്വന്തമായിട്ട് അവർ അവരുടെ ശരീരം ശ്രദ്ധിക്കാറില്ല എന്ന് വേണം പറയാൻ. 50 വയസ്സ് കഴിഞ്ഞാൽ നമ്മൾ തീർച്ചയായും നമ്മുടെ ശരീരം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണകാര്യങ്ങൾ നല്ല രീതിയിൽ കൺട്രോൾ വരുത്തുകയും എക്സസൈസും ഒക്കെ തന്നെ ചെയ്യേണ്ടതാണ്.

വ്യായാമം ദിവസവും ചെയ്യുകയാണെങ്കിൽ വളരെയധികം നല്ലത്, അതുപോലെതന്നെ അമിതമായ ആഹാരം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പ്രോട്ടീൻസ്, വൈറ്റമിൻസ് എന്നിവയൊക്കെ അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് കൂട്ടുക, മറ്റുള്ള ഭക്ഷണസാധനങ്ങൾ കുറയ്ക്കുക. ഇടയ്ക്കിടെ ഹെൽത്ത് ചെക്കപ്പ് ചെയ്യുന്നതും നമ്മുടെ ശരീരം സംരക്ഷിക്കുന്നതും ഈ പ്രായത്തിൽ വളരെയധികം ശ്രദിക്കുന്നത് നല്ലതാണ്. മറ്റുള്ളവരുടെ സംരക്ഷിക്കുന്നതിനേക്കാൾ സ്വന്തം ശരീരം ശ്രദ്ധിക്കാനായി സ്ത്രീകൾ പലപ്പോഴും മറന്നു പോകാറുണ്ട്.

ഇങ്ങനെ ഒരിക്കലും ചെയ്യാൻ പാടുള്ളതല്ല. ശരീരത്തിൽ ഷുഗറിന്റെ അളവ് കൂടുന്നതിനും പ്രഷർ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതും ഈ സമയം സാധ്യത കൂടുതലാണ്. എത്രത്തോളം ആരോഗ്യകരമായി നിങ്ങൾ ഭക്ഷണം കഴിക്കുന്നുവോ, വ്യായാമങ്ങൾ ചെയ്യുന്നുവോ അത്രയും നിങ്ങൾക്ക് ആരോഗ്യകരമായി കൂടുതൽ കാലം ജീവിക്കാം.

Leave a Reply

Your email address will not be published. Required fields are marked *