നിങ്ങളുടെ വീട്ടിൽ ഈ സമയത്താണോ മുറ്റമടിക്കുന്നത്, എങ്കിൽ നിങ്ങൾ വിഷമിക്കേണ്ടി വരും ഉറപ്പാണ്.

ഒരു വീട് എപ്പോഴും വൃത്തിയും ശുദ്ധവും ആയിട്ട് തന്നെ പരിപാലിച്ചു പോരേണ്ടതുണ്ട്. പലപ്പോഴും വീട്ടിലെ വൃത്തിയാക്കലും മറ്റും ചെയ്യുന്നത് സ്ത്രീകൾ തന്നെയായിരിക്കും. എന്നാൽ സ്ത്രീകൾ ജോലിക്ക് പോകുന്ന വീടുകളാണ് എങ്കിൽ ഇവരുടെ ജോലി സമയം കഴിഞ്ഞതിനുശേഷം ആയിരിക്കും ഇത്തരം കാര്യങ്ങളിലേക്ക് ഇവർ ശ്രദ്ധ കൊടുക്കുന്നത്.

   

അതുകൊണ്ടുതന്നെ ചില വീടുകളിലെ അനിഷ്ടങ്ങളും ദോഷങ്ങളും ഇതുമൂലം ഉണ്ടാകാറുണ്ട്. പ്രധാനമായും സന്ധ്യാസമയത്ത് മുറ്റം അടിച്ചു വാരുന്നത് നിങ്ങൾക്ക് വീടിനും വ്യക്തികൾക്കും ഒരുപാട് വിനാശങ്ങൾ വരുത്തിവെക്കുന്നു. ഒരിക്കലും വിളക്ക് കൊളുത്തിയശേഷം, സന്ധ്യ കഴിഞ്ഞ ശേഷമോ ചൂലെടുത്ത് മുറ്റമടിച്ചു വാരുന്നത് ചെയ്യാതിരിക്കുക. സന്ധ്യക്ക് മുൻപേ ചെയ്യാൻ സാധിക്കുമെങ്കിൽ ചെയ്യുക.

അല്ലെങ്കിൽ ചെയ്യാതിരിക്കുന്നതാണ് ഉചിതം. അടിച്ചുവാരുക എന്നതു മാത്രമല്ല തുടച്ചു വൃത്തിയാക്കുന്നതും ദോഷമാണ്. വീട്ടിലെ വിളക്ക് കൊളുത്തിയശേഷം അടുക്കളയിൽ പാചകം ചെയ്യുന്നതും അത്ര നല്ല കാര്യമായി ആരും പറയാറില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ വീടിനെ ഐശ്വര്യവും, സമ്പത്തും, സമാധാനവും, സന്തോഷവും എല്ലാം നിലനിൽക്കണമെന്നുണ്ടെങ്കിൽ ദിവസവും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതിന്.

മുൻപായി തന്നെ വീട്ടിലുള്ള എല്ലാ ജോലികളും ചെയ്ത് തീർക്കുക എന്നത് പ്രധാനമാണ്. ഒരു വീട്ടിൽ രാവിലെ ഉണർന്ന് കുളിച്ച് ശുദ്ധമായി വിളക്ക് കൊളുത്തുകയും, സന്ധ്യയ്ക്ക് രാമനാമം ചൊല്ലി നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ഐശ്വര്യം അവിടെ കാണാനാകും. മാത്രമല്ല വീടിന്റെ വാതിലുകളും പൂജാമുറിയും അഴുക്കും പൊടിയുമായി കിടക്കുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് നാശം പിന്നാലെ വരുമെന്ന് ഉറപ്പിച്ചു കൊള്ളുക.

Leave a Reply

Your email address will not be published. Required fields are marked *