പലപ്പോഴും മഴയുള്ള സമയങ്ങളിലും മറ്റും നമ്മുടെ മുറ്റത്തും വീടിന്റെ ചുറ്റുപാടുമായി തേളുകളെ കാണാറുണ്ട്. ഇങ്ങനെ കാണുന്ന തേളുകൾ നമ്മെ കടിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ തേൾ കടിക്കുന്ന സമയത്ത് ശരീരത്തിൽ വിഷം ഏൽക്കാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന വിഷം ശരീരത്തിൽ നിന്നും തിരിച്ചിറങ്ങുന്ന രീതിയിലുള്ള മരുന്നുകൾ ആശുപത്രികളിൽ പോയി നാം ചെയ്യാറുണ്ട്.
എന്നാൽ അടുത്ത് ആശുപത്രികൾ ഇല്ലാത്ത ആളുകളാണ് എങ്കിൽ ഇതിനു വേണ്ടിയുള്ള ചികിത്സ വീട്ടിൽ തന്നെ ചെയ്യാം, സ്വയമേ ചെയ്യാവുന്നതാണ് ഈ എളുപ്പ വിദ്യ എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ഒറ്റമൂലി ചെയ്യുന്നതിന് വേണ്ടി പ്രധാനമായും ആവശ്യമായി വരുന്നത് ഒരു സബോളയും അല്പം ഇന്ദുപ്പുമാണ്. ഒരു വലിയ സബോളയുടെ പകുതി ചെറുതായി.
നുറുക്കി മിക്സിയുടെ ജാറിൽ നല്ലപോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി എടുക്കാം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം ശേഷം ഇതിലേക്ക് ഒരു കഷണം അല്ലെങ്കിൽ ഒരു സ്പൂൺ ഇന്ദുപ്പ് നല്ലപോലെ പൊടിച്ച് ചേർക്കാം. ഇവ രണ്ടും നല്ലപോലെ മിക്സ് ചെയ്ത് തേളുകടിച്ച ഭാഗത്ത് പുരട്ടി കൊടുക്കാം. അല്പം കട്ടിയിൽ തന്നെ പുരട്ടി ഇതിനുമുകളിലൂടെ ഒരു തുണി ചുറ്റി കെട്ടി വയ്ക്കുക.
അധികം വൈകാതെ തന്നെ തേളിന്റെ വിഷം ശരീരത്തിൽ നിന്നും പുറത്തേക്ക് തിരിച്ചു പോകും. ഈ സബോളയും ഇന്ദുപ്പും ചേർന്നുള്ള മിക്സ് വിഷത്തെ ഇല്ലാതാക്കും. ഇങ്ങനെ ശരീരത്തിൽ പറ്റിയ തേള് വിഷം ഇല്ലാതാക്കാൻ ഒരു എളുപ്പവഴി ഉണ്ട് എന്നറിഞ്ഞാൽ ഇനി തേളു കടിച്ചാൽ ആശുപത്രിയിലേക്ക് ഓടേണ്ടതില്ല.