സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് യോനി ഭാഗത്ത് നിന്നും വെളുത്ത നിറത്തിലുള്ള ഡിസ്ചാർജുകൾ തുടർച്ചയായി പോവുക എന്നുള്ളത്. ഈ പ്രശ്നത്തിന് വെള്ളപോക്ക് എന്നാണ് പറയാറുള്ളത്. എന്നാൽ ചില ആളുകളെങ്കിലും ഇത് അസ്ഥി ഒരുക്കമാണ് എന്ന പേരിൽ തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഇവർ തിരിച്ചറിയേണ്ടത് അസ്ഥികൾ ഒരിക്കലും ഉരുകി യോനിയിലൂടെ പുറന്തള്ളപ്പെടുന്ന ഒന്നല്ല. പ്രധാനമായും സ്ത്രീകൾക്ക് വെള്ളപ്പൊക്കമുണ്ടാകാനുള്ള കാരണം ഇവരുടെ വയറു സംഭാന്ധമായ പ്രശ്നങ്ങളാണ്.
സ്ഥിരമായി തരും വെള്ളപോക്ക് ഉണ്ടാകുന്നവരാണെങ്കിൽ ഇവർക്ക് വയർ സംബന്ധമായ പ്രശ്നങ്ങളും, മലബന്ധം, വയറിളക്കം, ഗ്യാസ്, വയറിലെ അസ്വസ്ഥതകൾ, വയറിൽ പുണ്ണ് എന്നിവയെല്ലാം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ടുതന്നെ അല്പം നാൾ അടുപ്പിച്ച് ഇത് ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും ഡോക്ടറെ കാണുക. സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒരു അവസ്ഥയാണ് പീരിയഡ്സ്. ഈ സമയത്ത് മൂന്നോ നാലോ ദിവസം മുൻപും മൂന്നുനാലു ദിവസം.
ശേഷവും വെളുത്ത നിറത്തിലുള്ള ഡിസ്ചാർജ് ഉണ്ടാകുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഈ സമയങ്ങളിൽ അല്ലാതെ സ്ത്രീകൾക്ക് ഉണ്ടാകുന്ന വെള്ളപോക്കിന് വെളുത്ത നിറമല്ല എങ്കിലും, കഠിനമായ ദുർഗന്ധം ഉണ്ട് എങ്കിലും ഒരു ഡോക്ടറെ കണ്ട് കാര്യം നിർണയിക്കുക. ചില വയറിലെയും, യൂട്രസിനെയും ക്യാൻസറുകളുടെയും ഭാഗമായി ഇത്തരത്തിൽ നിറവ്യത്യാസം ഉള്ള ഡിസ്ചാർജുകൾ ഉണ്ടാകാം.
അമിതമായ ചൊറിച്ചിലും ഇതിനോട് അനുബന്ധിച്ച് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അസ്വാഭാവികത ഉണ്ട് എങ്കിൽ തീർച്ചയായും ആശുപത്രികളിൽ ചെന്ന് ഇതിനുവേണ്ട ടെസ്റ്റുകളും മരുന്നുകളും ചെയ്യുക. തലേദിവസം ഒരു സ്പൂൺ മല്ലി ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടുവച്ച് പിറ്റേദിവസം ആ വെള്ളം കുടിക്കുന്നത് ഒരു ചെറിയ രീതിയിലെങ്കിലും ഈ അവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.