മലയാളികൾ എല്ലാവരും പൊതുവേ ഭക്ഷണപ്രിയരാണ്. പച്ചക്കറി ഉപയോഗിച്ച് ഇറച്ചി വെക്കുന്ന രീതിയിൽ അല്ലെങ്കിൽ മീൻ വെക്കുന്ന രുചിയിൽ വിഭവങ്ങൾ തയ്യാറാക്കാൻ ശ്രമിക്കുന്ന പലരും ഉണ്ടാകും. അത്തരത്തിൽ വിഭവങ്ങൾ തയ്യാറാക്കുന്നവർക്കായി എളുപ്പം എടുക്കാൻ പറ്റുന്ന കോവയ്ക്ക മീൻ കറി തയ്യാറാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ കോവയ്ക്ക എടുത്ത് ഒന്ന് ചെറുതായി ചതക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കിയെടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം കോവയ്ക്ക ഇട്ട് വാട്ടിയെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം അതേ പാനിലേക്ക് രണ്ടു നുള്ളു ഉലുവ ചേർക്കുക. ഉലുവ മൂത്ത് വരുമ്പോൾ അതിലേക്ക് 5 വലിയ വെളുത്തുള്ളി ചെറുതായരിഞ്ഞത് ചേർക്കുക. അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചിയും ചേർക്കുക. ശേഷം നല്ലതുപോലെ മൂപ്പിച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർക്കുക. ഉള്ളി മൂത്തു വരുമ്പോൾ അതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക. തേങ്ങയുടെ നിറം ചെറുതായി മാറി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കുക.
അതിനുശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക, എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഇറക്കിവെച്ച് ചൂടാറുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക. ശേഷം അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക. അതിലേക്ക് ഒരു വലിയ കുടംപുളി ചേർക്കുക. കറി നല്ലതുപോലെ തിളച്ചു വരുമ്പോൾ വറത്തുവച്ചിരിക്കുന്ന കോവയ്ക്ക ചേർത്ത് വീണ്ടും തിളപ്പിച്ച കുറുക്കിയെടുക്കുക. കറി കുറുകി വരുമ്പോൾ പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഇറക്കി വയ്ക്കുക. വിവരങ്ങൾക്ക് വീഡിയോ കാണുക.