മലയാളികൾക്ക് ബ്രേക്ഫാസ്റ്റ് കഴിക്കാൻ ഏറ്റവും ഇഷ്ടമുള്ള ഒരു പലഹാരമാണ് പുട്ട്. പുട്ടിന് സാധാരണ കറിയായി കടലക്കറി, മുതിര കറി, പഴം എന്നിവയാണ് നല്ല കോമ്പിനേഷൻ. എന്നാൽ ഇനി പുട്ട് തന്നെ കഴിക്കാം. പുട്ട് രുചികരമാക്കാൻ ഇതുപോലെ തയ്യാറാക്കി നോക്കൂ. എങ്ങനെയാണ് ഈ പുട്ട് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ പുട്ടുപൊടി ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നനച്ചുവയ്ക്കുക.
അര മണിക്കൂർ പുട്ടുപൊടി നനച്ചു മാറ്റിവയ്ക്കേണ്ടതാണ്. അതിനുശേഷം അതിലേക്ക് കുറച്ച് തേങ്ങ ചിരകിയത് നല്ലതുപോലെ കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കുക. നേന്ത്രപ്പഴത്തിന് പകരം മറ്റേത് പഴം വേണമെങ്കിലും ഉപയോഗിക്കുക. അതിനുശേഷം പുട്ടുപൊടിയിലേക്ക് ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം പുട്ട് ഉണ്ടാക്കുന്ന കുഴലെടുത്ത് അതിലേക്ക് കുറച്ച് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. തയ്യാറാക്കി വെച്ച പുട്ടുപൊടിയും പഴവും ചേർത്തത് ആവശ്യത്തിന് ഇട്ടു കൊടുക്കുക. അതിനുമുകളിൽ വീണ്ടും തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക. അതിനുമുകളായി പുട്ടുപൊടി ഇട്ടുകൊടുക്കുക. ഈ രീതിയിൽ നിങ്ങൾക്ക് ആവശ്യമുള്ള അളവിനനുസരിച്ച് പുട്ടുപൊടിയും തേങ്ങ ചിരകിയതും ചേർത്ത് പുട്ടിന്റെ കുഴൽ നിറക്കുക.
അതിനുശേഷം ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി ആവി വരുമ്പോൾ തയ്യാറാക്കി വെച്ച പുട്ടിന്റെ കുഴൽ അതിനു മുകളിലായി വച്ചുകൊടുക്കുക. അതിനുശേഷം അടച്ചുവെച്ച് വേവിക്കുക. ഒരു 10 മിനിറ്റ് വേവിച്ചതിനു ശേഷം പുട്ട് പാകമാകുമ്പോൾ പകർത്തി വയ്ക്കുക. ഇനി എല്ലാവരും രുചികരമായ ഇതുപോലെ ഒരു പുട്ട് തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.