കുട്ടികൾക്ക് കഴിക്കാൻ അവരെ ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു ലഡു തയ്യാറാക്കാം. ചെറുപയർ കഴിക്കാൻ മടി കാണിക്കുന്ന കുട്ടികൾക്ക് ഇതുപോലെ ഒരു ലഡുവായി ഉണ്ടാക്കി കൊടുക്കുകയാണെങ്കിൽ അവർ അത് വളരെയധികം ആസ്വദിച്ച് തന്നെ കഴിക്കും. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായാലും ആദ്യം തന്നെ ഒരു കപ്പ് ചെറുപയർ ഒരു പാനിലേക്ക് ഇട്ട് വറുത്തെടുക്കുക. ചെറുപയറിന്റെ നിറം ചെറുതായി മാറി വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് പകർത്തുക.
അടുത്തതായി ഒരു പാനിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര ചേർക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ശർക്കര ഉരുക്കി എടുക്കുക. അതിനുശേഷം വറുത്തു വച്ചിരിക്കുന്ന ചെറുപയർ മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. ശേഷം മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിനുശേഷം കുടിച്ചു വച്ചിരിക്കുന്ന ചെറുപയർ ചേർത്തു കൊടുത്ത് ഇളക്കുക.
പൊടി നല്ലതുപോലെ സോഫ്റ്റ് ആയി വരുമ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ള നട്സ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ചേർത്ത് കൊടുക്കാവുന്നതാണ്. ബദാം, പിസ്താ, കശുവണ്ടി പരിപ്പ് എന്നിങ്ങനെ ഇഷ്ടമുള്ളത് ചേർക്കാം. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് അര ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം ആവശ്യമെങ്കിൽ മാത്രം വെളുത്ത എള്ള് ചേർത്തു കൊടുക്കുക.
എല്ലാം ഇളക്കി പാകമാക്കിയതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ശർക്കര പാനി ആവശ്യത്തിന് കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ചെറിയ ചൂടോടുകൂടി ഉരുളകളായി ഉരുട്ടിയെടുക്കുക. അതിനുശേഷം രുചിയോടെ കഴിക്കാം. ഇനി ചെറുപയർ ഉണ്ടാകുമ്പോൾ ഈ രീതിയിൽ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.