ഏതുനേരവും കഴിക്കാൻ പറ്റുന്ന വളരെ രുചികരമായ ഒരു പലഹാരം ഇപ്പോൾ തയ്യാറാക്കാം. ഇതുണ്ടാക്കാൻ വളരെയധികം എളുപ്പമാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അരക്കപ്പ് തരിയില്ലാത്ത അരിപ്പൊടി ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക. ദേഷ്യം അതിലേക്ക് അരക്കപ്പ് പാല് ചേർക്കുക. പാലു ചേർക്കുമ്പോൾ വളരെ ചൂടുള്ള പാല് തന്നെ ചേർക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം ഒരു 10 മിനിറ്റ് അടച്ചു മാറ്റിവെക്കുക. അതിനുശേഷം അരിപ്പൊടി ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക. പൊടിച്ചതോ പൊടിക്കാത്തതോ ആയ പഞ്ചസാര ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം ഒരു കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. കൂടാതെ രുചി കൂട്ടുന്നതിനായി കാൽ ടീസ്പൂൺ ജീരകം ചേർത്തു കൊടുക്കുക.
അതോടൊപ്പം തന്നെ അര ടീസ്പൂൺ ഏലക്കാപ്പൊടി ചേർക്കുക. അതിനുശേഷം മുക്കാൽ കപ്പ് പാൽ ചേർക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ഇത് കിണ്ണത്തപ്പത്തിന് വളരെയധികം രുചി കൂട്ടുന്നത് ആയിരിക്കും. അതിനുശേഷം ഇളക്കി യോജിപ്പിക്കുക. അടുത്തതായി കിണ്ണത്തപ്പം ഉണ്ടാക്കുന്ന പാത്രത്തിൽ കുറച്ച് നെയ്യ് ഒഴിച്ച് തേച്ച് കൊടുക്കുക അതിനുശേഷം തയ്യാറാക്കിയ മാവ് ഒഴിച്ചുകൊടുക്കുക.
അടുത്തതായി ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കാൻ വയ്ക്കുക ആവി വരുന്നതിനു ശേഷം അതിനുമുകളിൽ ഒരു തട്ട് വെച്ച് തയ്യാറാക്കിയ കിണ്ണത്തപ്പന്റെ പാത്രം ഇറക്കി വയ്ക്കുക. ശേഷം ഒരു പട്ടു പതിനഞ്ചു മിനിറ്റ് വേവിച്ചെടുക്കുക. നല്ലതുപോലെ വെന്തു കഴിഞ്ഞാൽ ചൂടാറിയതിനു ശേഷം ഇഷ്ടമുള്ള മുറിച്ചെടുക്കാവുന്നതാണ്. എല്ലാവരും ഇതുപോലെ കിണ്ണത്തപ്പം ഇന്ന് തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.