പൊതുവേ ചെറുപയർ കഴിക്കാൻ എല്ലാവർക്കും ഒരു മടിയാണ്. കുട്ടികൾ എല്ലാം തന്നെ ചെറുപയർ കഴിക്കാൻ വളരെയധികം മടി കാണിക്കുന്നവർ ആയിരിക്കും. മടികൂടാതെ ചെറുപയർ ഒരുപാട് കഴിക്കാൻ ഇതുപോലൊരു പായസം ഉണ്ടാക്കി കൊടുത്താൽ മതി. ഈ പായസം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു കപ്പ് ചെറുപയർ എടുത്ത് നന്നായി കഴുകി വൃത്തിയാക്കി ഒരു കുക്കറിലേക്ക് ഇടുക. അതിലേക്ക് മൂന്ന് കപ്പ് വെള്ളം ഒഴിക്കുക. ശേഷം അടച്ചുവെച്ച് ചെറുപയർ നന്നായി വേവിച്ചെടുക്കുക.
ചെറുപയർ വെന്തു വരുമ്പോൾ ചെറുതായിട്ട് ഉടച്ചു കൊടുക്കുക. ശേഷം മാറ്റി വെക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് പായസത്തിലേക്ക് ആവശ്യമായ മധുരത്തിനു ശർക്കര ചേർത്തു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു ശർക്കര അലിയിച്ച് എടുക്കുക. അതിനുശേഷം വേവിച്ചു വച്ചിരിക്കുന്ന ചെറുപയറിലേക്ക് അരിച്ചു ഒഴിക്കുക. അതിനുശേഷം നന്നായി ഇളക്കി കൊടുക്കുക.
ശേഷം ഒരു അഞ്ചു മിനിറ്റ് വേവിച്ചെടുക്കുക. അതിനുശേഷം രണ്ടു കപ്പ് പാല് ചേർത്ത് കൊടുക്കുക. പശുവിൻ പാലിന് പകരം രണ്ട് കപ്പ് തേങ്ങാപ്പാൽ ചേർത്ത് കൊടുത്താലും മതി. അതിനുശേഷം നന്നായി തിളപ്പിച്ച് എടുക്കുക. പായസം ചെറുതായി കുറുകി വരുന്നത് വരെ തിളക്കുവാൻ. മധുരം ആവശ്യമെങ്കിൽ നോക്കി വീണ്ടും ചേർക്കാവുന്നതാണ്.
അടുത്തതായി ഒരു ഗ്ലാസ്സിലേക്ക് കാൽ ടീസ്പൂൺ ഏലക്കായ പൊടിച്ചത്, മുക്കാൽ ടീസ്പൂൺ ചുക്കുപൊടി, അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത് അതിലേക്ക് രണ്ട് ടീസ്പൂൺ പാലും ചേർത്തത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം കുറുകി ഇരിക്കുന്ന പായസത്തിലേക്ക് ചേർത്തുകൊടുത്ത ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഇറക്കിവെക്കുക. അടുത്തതായി പായസത്തിലേക്ക് ആവശ്യമായ അണ്ടിപ്പരിപ്പും മുന്തിരി വറുത്തു എടുക്കുക. ആവശ്യമെങ്കിൽ തേങ്ങാക്കൊത്തും വറുത്തു ചേർക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.