പഴം ഇനി വെറുതെ തിന്നാതെ ഇതുപോലെ ഉണ്ടാക്കി നോക്കൂ. ഇത്രയും രുചിയോടെ പഴം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. | Easy Snack Recipe

വീട്ടിൽ പഴം ഉണ്ടെങ്കിൽ ഒരിക്കലെങ്കിലും ഇതുപോലെ ഒരു വിഭവം തയ്യാറാക്കി നോക്കൂ. ഒരു വട്ടമിതുണ്ടാക്കിയാൽ ഇനിയെന്നും ഇതുപോലെ മാത്രമേ നിങ്ങൾ കഴിക്കൂ. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ മൂന്ന് ശർക്കര ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉരുക്കിയെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് അരിപ്പ കൊണ്ട് അരിച്ചു മാറ്റുക. അതിനുശേഷം ഒരു പാനിലേക്ക് ശർക്കര ഉരുക്കിയത് ചേർത്ത് അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും ഇട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക.

   

തേങ്ങയിൽ ശർക്കര എല്ലാം നല്ലതുപോലെ പിടിച്ച് ശർക്കര വറ്റി വരുന്നതുവരെ നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് ആവശ്യത്തിന് ഏലയ്ക്കാപ്പൊടി ചേർത്ത് കൊടുക്കുക. വേണമെങ്കിൽ മാത്രം കുറച്ച് ചുക്കുപൊടി ഇടുക. ശേഷം മധുരം ബാലൻസ് ചെയ്യാൻ ഒരു നുള്ള് ഉപ്പ് പൊടി ചേർക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി നേന്ത്രപ്പഴം എടുത്ത് നേന്ത്രപ്പഴത്തിന്റെ വലുപ്പം അനുസരിച്ച് രണ്ടോ മൂന്നോ കീറലുകൾ ഇട്ടുകൊടുക്കുക.

അതിനുശേഷം തയ്യാറാക്കിവെച്ച തേങ്ങയുടെ ഫീലിംഗ് പഴത്തിനകത്തേക്ക് വച്ചു കൊടുക്കുക. ഈ രീതിയിൽ എല്ലാ പഴവും തയ്യാറാക്കി എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം തയ്യാറാക്കിയ ഓരോ നേന്ത്രപ്പഴവും പാനിൽ വച്ചുകൊടുത്തു മൊരിയിച്ച് എടുക്കുക. ഒരുപാട് കഴിഞ്ഞു പോകാതെ ശ്രദ്ധിക്കുക ചെറിയ ഗോൾഡൻ ബ്രൌൺ നിറമാകുമ്പോൾ എടുത്തു മാറ്റി വയ്ക്കാവുന്നതാണ്.

ഇത് മറ്റൊരു രീതിയിൽ വറുത്ത് എടുക്കാവുന്നതുമാണ്. പാത്രത്തിൽ ഒരു മുട്ട പൊട്ടിച്ച് അതിലേക്ക് കുറച്ച് പഞ്ചസാര ചേർത്ത് ഇളക്കി തയ്യാറാക്കിയ പഴം അതിൽ മുക്കിയെടുത്ത് എണ്ണയിൽ ഇട്ട് വറുത്ത് കോരിയെടുക്കാവുന്നതാണ്. പഴം ഉപയോഗിച്ചുകൊണ്ടുള്ള ഈ രുചികരമായ പലഹാരം എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *