ടൈലുകളിൽ അടിഞ്ഞുകൂടുന്ന അഴുക്ക് ഇല്ലാതാക്കാൻ ഇനി വളരെയധികം എളുപ്പമാണ്. ഇതുപോലെ ഒരു ലായിനി ഉണ്ടെങ്കിൽ എത്ര അഴുക്ക് പിടിച്ച ടൈലുകളും നിമിഷം നേരം കൊണ്ട് പുത്തൻ ആക്കി മാറ്റാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു ബക്കറ്റിലേക്ക് അതിന്റെ അര ഭാഗത്തോളം വെള്ളം എടുക്കുക. അതിലേക്ക് അര ഗ്ലാസ് വിനാഗിരി ഒഴിച്ച് കൊടുക്കുക. അതിനുശേഷം അഴുക്കുപിടിച്ച ടൈലിലേക്ക് ഒഴിച്ചുകൊടുക്കുക.
ശേഷം 15 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം അര ബക്കറ്റ് വെള്ളം എടുക്കുക. അതിലേക്ക് ഒരു ഗ്ലാസ് റോഫ് ടൈൽ ക്ലീനർ ഒഴിച്ചുകൊടുക്കുക. ഇത് എല്ലാ വിപണിയിലും കിട്ടുന്ന ഒരു ടൈൽ ക്ലീനർ ആണ്. ടൈലുകൾ വൃത്തിയാക്കുന്നതിന് ഇത് വളരെയധികം ഉപകാരപ്പെടും. അതിനുശേഷം രണ്ടും ഇളക്കി യോജിപ്പിച്ച് അഴുക്കു പിടിച്ച ടൈലിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം അരമണിക്കൂർ അതുപോലെതന്നെ വയ്ക്കുക.
അതുകഴിഞ്ഞ് ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചെടുക്കുക. പാടുപെട്ടു ഉരച്ചടക്കേണ്ട ആവശ്യമില്ല. ചെറുതായി ഉരച്ചാൽ തന്നെ അഴുക്കുകൾ ഇളകിപ്പോരുന്നത് കാണാം. അതിനുശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക. മഴക്കാലം ആകുന്നതോടെ ടൈലുകൾ അഴുക്കുപിടിച്ച വൃത്തികേടാകുന്നത് ആകുന്നത് സ്വാഭാവികമായ കാര്യമാണ്. ഇത്തരം ഭാഗങ്ങളിൽ വഴുക്കലുകൾ ഉണ്ടാകാനും സാധ്യത കൂടുതലാണ്.
അത് കുട്ടികളിൽ വലിയ അപകടങ്ങളിലേക്ക് വഴിവയ്ക്കും. ഇത്തരം സന്ദർഭങ്ങളിൽ ഇനി ഈസിയായി പരിഹാരം ഉണ്ടാക്കാൻ ഇതുപോലെ ചെയ്തു നോക്കുക. ഇത് ടൈലുകളിൽ മാത്രമല്ല ബാത്റൂമിലെ ടൈലുകളിലും വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുന്നതാണ്. എല്ലാ വീട്ടമ്മമാരും ഇന്നുതന്നെ ഈ രീതിയിൽ വൃത്തിയാക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.