പല സ്ത്രീകളിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുഖത്തും ശരീരത്തിലും ഉണ്ടാകുന്ന അമിത രോമവളർച്ച. പലരും ഇതിന് പരിഹാരമായി മുഖം ഷേവ് ചെയ്തു കളയുകയാണ് ചെയ്യുന്നത്. എന്നാൽ തന്നെയും കുറച്ചുനാളുകൾക്കു ശേഷം വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ രോമ ഇല്ലാതാക്കാൻ വീട്ടിൽ തന്നെ ഒരു മരുന്ന് തയ്യാറാക്കാം. ഇത് ഉപയോഗിച്ചാൽ അമിത രോമവളർച്ച ഇല്ലാതാക്കാൻ സാധിക്കും. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ വേണ്ടത് കസ്തൂരിമഞ്ഞളാണ്. പൊടിയായതോ അല്ലാത്തതോ ഉപയോഗിക്കാം. ഒരു ടീസ്പൂൺ എടുത്ത് ഒരു പാത്രത്തിലേക്ക് ഇടുക. അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കുക. അതിനുശേഷം അമിത വളർച്ചയുള്ള മുഖത്തും കൈകാലുകളിലും എല്ലാം ഇത് നന്നായി പുരട്ടി കൊടുക്കുക. കൈകൊണ്ട് ഒരു അഞ്ചുമിനിറ്റ് എങ്കിലും നന്നായി സ്ക്രബ് ചെയ്യുക. ശേഷം ഒരു 15 മിനിറ്റ് ഉണങ്ങാനായി വയ്ക്കുക. അതിനുശേഷം കഴുകിക്കളയാവുന്നതാണ്.
ഈ രീതിയിൽ ദിവസവും ചെയ്യുകയാണെങ്കിൽ മുഖത്തും കൈകാലുകളിലും ഉണ്ടാകുന്ന അമിത രോമ വളർച്ചയില്ലാതെ ആക്കാൻ സാധിക്കും. മുഖത്ത് പുരട്ടുമ്പോൾ ശ്രദ്ധിക്കേണ്ടത് പുരികത്തിൽ ആകാതെ നോക്കുക. എന്തുകൊണ്ടെന്നാൽ പുരികത്തെയും തേക്കുകയാണെങ്കിൽ പുരികത്തെ മുടികൾ കൊഴിഞ്ഞു പോകാൻ ഉള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തേക്കുമ്പോൾ വളരെ ശ്രദ്ധിക്കുക.
ഇത് മുടികളില്ലാത്ത ആകാൻ മാത്രമല്ല ശരീരത്തിന്റെ തിളക്കം വർദ്ധിക്കാനും, കൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ ഇല്ലാതാക്കുവാനും ഈ രീതിയിൽ ചെയ്താൽ മതി. ഇത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടും. അമിത രോമവളർച്ച ഇല്ലാതാക്കുവാനും ശരീരത്തിലെ കറുത്ത പാടുകൾ നീക്കം ചെയ്യുവാനും മഞ്ഞളും വെളിച്ചെണ്ണയും മാത്രം മതി. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.