ബ്രെഡ് ഉണ്ടെങ്കിൽ വളരെ എളുപ്പം അതിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു മധുര പലഹാരം ഉണ്ടാക്കാം. വീട്ടിൽ വരുന്നവർക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി കൊടുക്കാൻ പറ്റുന്ന ഒരു മധുര പലഹാരം പരിചയപ്പെടാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇത് തയ്യാറാക്കാൻ ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് 1/2 കപ്പ് പാൽ ഒഴിക്കുക. അതിലേക്ക് കാൽ കപ്പ് പാൽപ്പൊടി ചേർത്ത് കൊടുക്കുക. അതോടൊപ്പം 1/2 ടീസ്പൂൺ കോൺഫ്ലവർ, രണ്ട് ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കുക.
പാൽപ്പൊടിയിലുള്ള കട്ടകൾ എല്ലാം അലിഞ്ഞു പാലിൽ ചേരുന്ന രീതിയിൽ ഇളക്കി കൊടുക്കുക. ശേഷം പാല് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. കൈവിടാതെ തന്നെ ഇളക്കുക. പാല് തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു നല്ല കുങ്കുമപൂവ് ചേർത്ത് കൊടുക്കുക. ഇത് ആവശ്യമെങ്കിൽ മാത്രം ചേർക്കാവുന്നതാണ്. ശേഷം പാല് കുറുകി വരുന്നത് വരെ തിളപ്പിക്കുക. അതിനുശേഷം തീ ഓഫ് ചെയ്തു ഇതിലേക്കാണ് കശുവണ്ടി ബദാം പിസ്ത എന്നിങ്ങനെ ഇഷ്ടമുള്ളത് ചേർത്തു കൊടുക്കാം. ശേഷം ഇളക്കി കൊടുക്കുക അതോടൊപ്പം ഒരു ടീസ്പൂൺ റോസ് വാട്ടർ കൂടി ഒഴിക്കുക.
അടുത്തതായി ഒരു പാത്രത്തിൽ ഒരു കപ്പ് പഞ്ചസാര ഇട്ട് അതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. അതിലേക്ക് 2 ഏലക്കായിട്ട് തിളപ്പിക്കുക. ചെറുതായി കുറുകി വരുമ്പോൾ ഇറക്കി വയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കുക. അതിനുശേഷം ബ്രെഡ് എടുത്ത് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് നെയ്യിൽ ഇട്ട് വറുത്തെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ പകർത്തി വയ്ക്കുക.
അതിനുശേഷം വറുത്തു വച്ചിരിക്കുന്ന ഓരോ ബ്രഡ് പഞ്ചസാര ലായനിയിൽ മുക്കി വയ്ക്കുക. 5 മിനിറ്റ് കഴിഞ്ഞു പാത്രത്തിലേക്ക് പകർത്തുക. ശേഷം അതിനു മുകളിലായി നേരത്തെ തയ്യാറാക്കി വെച്ച പാല് ഒഴിച്ച് കൊടുക്കുക. അതിനുശേഷം രുചിയോടെ വിളമ്പാം. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഈ വിഭവം എല്ലാവരും ഇന്ന് തന്നെ ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.