ഇന്ന് പല വീടുകളിലും മൺചട്ടിയിൽ കറി വയ്ക്കുന്നവർ ഉണ്ടായിരിക്കും. പഴയ കാലത്തിന്റെ ഓർമ്മകൾ പുതുക്കുക എന്നതുമാത്രമല്ല മൺചട്ടിയിൽ ഉണ്ടാക്കുന്ന കറികൾക്ക് ഒരു പ്രത്യേക രുചി കൂടിയാണ്. എന്നാൽ മൺചട്ടി വാങ്ങി മയക്കാതെ അപ്പോൾ തന്നെ ഉപയോഗിക്കുകയാണെങ്കിൽ കറികൾ ഉണ്ടാക്കുമ്പോൾ അതിന് മണ്ണിന്റെ മണവും രുചിയും ഉണ്ടാകും. പണ്ടുകാലങ്ങളിൽ വീടുകളിൽ അമ്മമാർ ഉമിയിട്ടു കൊണ്ടാണ് മൺചട്ടി മയക്കിയിരുന്നത്.
എന്നാൽ ഇന്നത്തെ കാലത്ത് അത് സാധ്യമല്ല. അതുകൊണ്ട് മൺചട്ടി മയക്കുന്നതിന് രണ്ടു വഴികൾ പരിചയപ്പെടാം. ആദ്യത്തെ മാർഗ്ഗം മൺചട്ടിയിലേക്ക് കഞ്ഞി വെള്ളം ഒഴിക്കുക. മൂന്നുദിവസത്തേക്ക് ഈ രീതിയിൽ കഞ്ഞിവെള്ളം ഒഴിച്ചു വയ്ക്കുക. മൂന്നു ദിവസത്തിനു ശേഷം മൺചട്ടി കഴുകി വൃത്തിയാക്കി അതിൽ വെളിച്ചെണ്ണ പുരട്ടി കൊടുക്കുക.
അതിനുശേഷം കടുകോ ഉള്ളിയോ ഇട്ട് വഴറ്റിയെടുക്കുക. അതിനുശേഷം കറിവെച്ച് ഉപയോഗിക്കാം. രണ്ടാമത്തെ മാർഗം മൺചട്ടിയിൽ മുഴുവൻ വെള്ളം ഒഴിച്ച് അതിലേക്ക് ആവശ്യത്തിന് തേയില ഇട്ട് നന്നായി തിളപ്പിക്കുക. തിളപ്പിച്ച് പാത്രത്തിന്റെ കാൽഭാഗത്തോളം വെള്ളം വരുന്നത് വരെ വറ്റിച്ചെടുക്കുക.
അതിനുശേഷം പാത്രം കഴുകി എല്ലാ ഭാഗത്തും വെളിച്ചെണ്ണ പുരട്ടി കൊടുക്കുക. അതിനുശേഷം കുറച്ച് തേങ്ങ ചട്ടിയിൽ ഇട്ടു വറക്കുക . അതിനുശേഷം കറിവെച്ച് ഉപയോഗിക്കാം. ഈ രണ്ടു മാർഗ്ഗങ്ങളിലൂടെ ഇനി വളരെ എളുപ്പത്തിൽ തന്നെ മൺചട്ടി മയക്കി എടുക്കാം. എല്ലാ വീട്ടമ്മമാരും ഇന്നുതന്നെ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.