എല്ലാ വീടുകളിലും ഒരു നോൺസ്റ്റിക് പാത്രം പോലും ഇല്ലാതിരിക്കില്ല. നോൺസ്റ്റിക് പാത്രങ്ങൾ ആണെങ്കിൽ അതികം വെളിച്ചെണ്ണ ഉപയോഗിക്കേണ്ടതായി വരില്ല. അത്കൊണ്ട് തന്നെയാണ് കൂടുതലും ആളുകൾ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത്. നോൺ സ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിച്ച് കുറച്ച് നാളുകൾക്ക് ശേഷം അതിന്റെ കോട്ടിങ് ഇളകി പോകാറുണ്ട്.
പിന്നീട് ആ പാത്രത്തിൽ ഫുഡ് ഉണ്ടാക്കുന്നത് ആരോഗ്യത്തിനു വളരെ ദോഷം ചെയ്യും. പിന്നീട് അവയെല്ലാം കളയുകയാണ് പതിവ്. ഇനി ആ പാത്രങ്ങളൊന്നും കളയേണ്ട. എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ നോൺ സ്റ്റിക്ക് പാൻ മാറ്റിയെടുക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യം വരുന്നത് സാൻ പേപ്പർ ആണ്.
സാൻ പേപ്പർ തന്നെ പലവിധത്തിലുണ്ട്. അതിൽ ചെറിയ തരികളോട് കൂടിയ സാൻഡ് പേപ്പർ ഉപയോഗിക്കുക. ശേഷം പകുതി കോട്ടിംഗ് പോയ നോൺസ്റ്റിക് പാൻ എടുത്ത് അതിന്റെ എല്ലാ ഭാഗത്തും സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരച്ച് കൊടുക്കുക. നോൺസ്റ്റിക് പാനിന്റെ എല്ലാ കോട്ടിങ്ങും പോകുന്നതുവരെ ഉരച്ചുകൊടുക്കുക.
ശേഷം നോക്കുകയാണെങ്കിൽ നാം സാധാരണ ഉപയോഗിക്കുന്ന ഒരു അലുമിനിയം പാത്രത്തെ പോലെ കാണുന്നു. ഇനി ഈ പാത്രം ധൈര്യമായിട്ട് തന്നെ പാചകത്തിന് ഉപയോഗിക്കാം. വീട്ടിൽ ഇത്തരത്തിൽ കോട്ടിംഗ് പോയ നോൺസ്റ്റിക് പാത്രങ്ങൾ ഉണ്ടെങ്കിൽ അവ ഈ രീതിയിൽ വൃത്തിയാക്കിയതിനുശേഷം മാത്രം ഉപയോഗിക്കുക. എല്ലാ വീട്ടമ്മമാരും ഈ സൂത്രം പരീക്ഷിച്ചുനോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.