വീട്ടമ്മമാരെ സംബന്ധിച്ച് അടുക്കള വളരെയധികം പ്രധാനപെട്ട ഒരു സ്ഥലമാണ്. അടുക്കള വൃത്തിയാക്കി വക്കുക എന്നത് ശ്രദ്ധയോടെ ചെയ്യണ്ട ജോലിയാണ്. പാത്രം കഴിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ വീടുകളിലും ഉള്ള വീട്ടമ്മമാരുടെ വലിയ തലവേദനയാണ് കിച്ചൻ സിങ്ക് ബ്ലോക്ക് ആയി പോകുന്നത്.
എന്തൊക്കെ തന്നെ ചെയ്തിട്ടും ബ്ലോക്ക് മാറാതെ തന്നെ നിലനിൽക്കുകയും ചെയ്യും. അതുമൂലം വലിയ ദുർഗന്ധവും ഉണ്ടാകുന്നു. എന്നാൽ ഇപ്പോൾ ആ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ട്. അതിനായി ഒരു മാസ്ക് മാത്രം മതി. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. കിച്ചൻ സിങ്കിൽ വെള്ളം പോകുന്ന ഭാഗത്തായി കുറച്ച് ഹാർപിക് ഒഴിച്ച് കൊടുക്കുക. അതിനുശേഷം അതിനുമുകളിലായി മാസ്ക് വെക്കുക.
ശേഷം മാസ്കിന്റെ അകത്തേക്ക് ഒരു ടീസ്പൂൺ സോഡാ പൊടി ഇട്ടു കൊടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഹാർപ്പിക് ഒഴിക്കുക. ശേഷം അതിലേക്ക് തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക. നല്ല പതഞ്ഞു പൊങ്ങുന്നത് കാണാം. ഇപ്പോൾ തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കും തടഞ്ഞ് നിന്നിരുന്ന വെള്ളം എല്ലാം തന്നെ പോകുന്നത്.
വെള്ളമെല്ലാം പോയതിനുശേഷം സാധാരണ രീതിയിൽ തന്നെ സിങ്ക് വൃത്തിയാക്കുക. സിങ്ക് മുഴുവനായി വൃത്തിയാക്കുവാനും ഇത് ഉപയോഗിക്കാം. വീട്ടിൽ കിച്ചൻ സിങ്ക് ബ്ലോക്ക് ആയി പോകുന്ന സന്ദർഭങ്ങളിലെല്ലാം ചെയ്യാൻ പറ്റുന്ന ഒരു എളുപ്പ മാർഗം ആണ് ഇത്. എല്ലാവരും ഇന്നു തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.