മീൻ കറി വെച്ച് കഴിക്കുന്നതിനേക്കാൾ മീൻ പൊരിച്ചു കഴിക്കാൻ എല്ലാവർക്കും ഒരു പ്രത്യേക താത്പര്യം ഉണ്ടാകും. കുട്ടികൾക്ക് എല്ലാം തന്നെ മീൻ പൊരിച്ചതിനോട് ആയിരിക്കും താല്പര്യം. ഇനി മീൻ പൊരിച്ചത് ഉണ്ടാകുമ്പോൾ ഇതുപോലെ ചെയ്തു നോക്കൂ. മീൻ ഇനി കറുമുറെ കഴിക്കാം. അതിനായി പൊരിച്ച എടുക്കേണ്ട മീൻ ആദ്യം തന്നെ വൃത്തിയാക്കി വയ്ക്കുക.അതിനുശേഷം മീനിലേക്കാവശ്യമായ അരപ്പ് തയ്യാറാക്കാം.
അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു എട്ടു വെളുത്തുള്ളി, ഒരു വലിയ കഷ്ണം ഇഞ്ചി, ആവശ്യത്തിനു കറിവേപ്പില, ഒന്നര ടീസ്പൂൺ കുരുമുളക്, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ വിനാഗിരി, ആവശ്യത്തിനു ഉപ്പ്, ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
അരച്ചെടുത്തതിനുശേഷം മീനിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് മൂന്ന് ടീസ്പൂൺ റവ ഇട്ടുകൊടുക്കുക. അതിനുശേഷം മീനിലേക്ക് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. അതിന് ശേഷം അര മണിക്കൂർ നേരത്തേക്ക് മീനിൽ മസാല എല്ലാം നന്നായി പിടിക്കുന്നതിനായി മാറ്റിവെക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് മീൻ പൊരിക്കുന്നത് ആവശ്യമായ വെളിച്ചെണ്ണ ചൂടാക്കുക. എണ്ണ ചൂടായതിനു ശേഷം 2 തണ്ട് കറിവേപ്പില ഇട്ടു കൊടുക്കുക.
ശേഷം അതിനുമുകളിലായി മസാല പുരട്ടി വെച്ച മീൻ ഇട്ടുകൊടുക്കുക. ഒരു ഭാഗം നന്നായി മൊരിഞ്ഞു വന്നതിനുശേഷം തിരിച്ചിട്ട് കൊടുക്കുക. തീ ഒരുപാട് കൂടാതിരിക്കാൻ ശ്രദ്ധിക്കുക. മീൻ നന്നായി വെന്തതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.