പുട്ടിനും പത്തിരിക്കും നല്ല കോമ്പിനേഷനാണ് കടലക്കറി. തേങ്ങ അരച്ച നല്ല കുറുകിയ നാടൻ കടലകറി വളരെയധികം രുചികരമാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ മുക്കാൽ കപ്പ് കുതിർത്ത കടല ഒരു കുക്കറിലേക്ക് ഇട്ട് കൊടുക്കുക. ഇതിലേക്ക് ഒരു സവാള ചെറുതായരിഞ്ഞത്, ഒരു ഉരുളൻ കിഴങ്ങ് ചെറുതായി മുറിച്ചത്, അര ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി വേവിച്ചെടുക്കുക.
അതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ, നാലു ചെറിയുള്ളി, കറിവേപ്പില, എരുവിന് ആവശ്യമായ മുളകുപൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം കുക്കറിൽ കടലയും കിഴങ്ങും വെന്തു വന്നതിനുശേഷം അരച്ച് വച്ചിരിക്കുന്ന തേങ്ങ ചേർത്ത് കൊടുത്ത് ഇളക്കിയോജിപ്പിക്കുക.
അതിനുശേഷം കറിക്ക് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം നന്നായി തിളപ്പിച്ചെടുക്കുക. കറി ചെറുതായൊന്ന് കുറുകി വന്നതിനു ശേഷം തീ ഓഫ് ചെയുക. ശേഷം മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞത് മൂന്ന് ടീസ്പൂൺ ഇട്ട് വഴറ്റിയെടുക്കുക.
അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് വറുത്തെടുക്കുക. ചെറിയ നിറം മാറി വന്നതിനു ശേഷം കടലക്കറിയിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. പുട്ടിനും പത്തിരിക്കും ഏത് നല്ല കോമ്പിനേഷനാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.