ബ്രേക്ക്ഫാസ്റ്റ് അപ്പം കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. നല്ല സോഫ്റ്റ് അപ്പം വെജിറ്റബിൾ കുറുമ യോടൊപ്പം കഴിക്കാൻ വളരെയധികം രുചികരമാണ്. ഇന്ന് തന്നെ സോഫ്റ്റ് അപ്പം ഉണ്ടാക്കിയെടുക്കാം. അതിനായി ആദ്യം തന്നെ 2 കപ്പ് പച്ചരി എടുത്ത് നന്നായി കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് 3 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. അതിനുശേഷം കുതിർത്ത പച്ചരിയും ഒരു കപ്പ് തേങ്ങയും ഒരു കപ്പ് ചോറും അര ടീസ്പൂൺ യീസ്റ്റ് ആവശ്യത്തിനു വെള്ളവും ചേർത്ത് തരിയില്ലാതെ നന്നായി അരച്ചെടുക്കുക.
ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വക്കുക. ശേഷം ഒരു ടീസ്പൂൺ പഞ്ചസാര ഒരു ടീസ്പൂൺ വെളിച്ചണ്ണയിൽ നന്നായി അലിയിച്ച് തയ്യാറാക്കിയ മാവിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം ഏഴോ എട്ടോ മണിക്കൂർ മാവ് പൊന്താൻ മാറ്റിവയ്ക്കുക. മാവ് നല്ലതുപോലെ പൊന്തി വന്നതിനുശേഷം അപ്പം ഉണ്ടാക്കാവുന്നതാണ്. ഇതിലേക്ക് വളരെ രുചികരമായ കുറുമ കറി തയ്യാറാക്കാം. അതിനായി ഒരു പാനിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക.
അതിലേക്ക് ഒന്നര ടീസ്പൂൺ വെളുത്തുള്ളി, 10 പച്ചമുളക് കീറിയത്, 2 സവാള അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി മുറിച്ചത് ഇട്ട് കൊടുക്കുക. ഉരുളക്കിഴങ്ങ് നന്നായി വഴന്നു വന്നതിനുശേഷം അര സ്പൂൺ മഞ്ഞൾ പൊടി, രണ്ട് സ്പൂൾ മീറ്റ് മസാല എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഉരുളൻ കിഴങ്ങ് നന്നായി വേവിച്ചെടുക്കുക.
അതേസമയം ഒരു കപ്പ് തേങ്ങ ഒരു ഏലക്കായ ഒരു കറുവപ്പട്ട കാൽ ടീസ്പൂൺ പെരുംജീരകം ആവശ്യത്തിനു വെള്ളവും ചേർത്ത് അരച്ചെടുക്കുക. കിഴങ്ങ് നന്നായി വെന്തു വന്നതിനുശേഷം അരച്ചുവച്ച തേങ്ങ ഇട്ട് കുറുക്കിയെടുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ എണ്ണ ചൂടാക്കി അര ടീസ്പൂൺ കടുകിട്ട് പൊട്ടിച്ച് അര ടീസ്പൂൺ ചെറിയ ഉള്ളി നാലു വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് വറുത്ത് കറിയിലേക്കൊഴിച്ച് ഇറക്കി വക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.